ബന്തിയോട്:
ഇന്നലെ നാടിനെ
കരയിപ്പിച്ച വാർത്തയായിരുന്നു സോഷ്യൽ മീഡിയകളിൽ..
മരണം ക്ഷണിക്കപ്പെടാത്ത അതിഥിയാണെന്നറിഞ്ഞിട്ടും ബാബണ്ണന്റെ യാതൃശ്ചിക മരണവാർത്ത ഉൾക്കൊള്ളാൻ കഴിയാതെ പലരും വിങ്ങുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്.
പലരുടേയും ഓർമ്മകൾ ഒരു നിമിഷം കാലത്തിന്റെ പിന്നാമ്പുറങ്ങളിൽ
അലഞ്ഞു.
പലരുടേയും പെരുന്നാൾ ദിനങ്ങൾ ചെറുപ്പകാലത്ത് ബാബണ്ണൻ തൈയ്ച്ചുകൊടുത്ത വസ്ത്രങ്ങളുടെ നിറപ്പകിട്ടിലായിരുന്നു ആഘോഷിച്ചിരുന്നത്.
ചെറുപ്പകാലത്ത്
ഞങ്ങളുടെ കുസൃതികളെല്ലാം
ബാബണ്ണയുടെ ടൈലർ ഷോപ്പിനകത്തായിരുന്നു.
അദ്ദേഹത്തിന്റെ
ജോലികളെപ്പോലും ഞങ്ങളുടെ
വികൃതികൾ ഒരു പാട് തടസ്സപ്പെടുത്തിയിട്ടുണ്ട്..
പക്ഷേ.
ഒരിക്കൽപോലും
ദേഷ്യപ്പെടാത്ത
നിഷ്കളങ്കനായ
ആ മനുഷ്യനെ
പിൽക്കാലത്ത്
ഞങ്ങൾ ആദരവോടെ യാണ് കണ്ടിരുന്നത്..
ആരോടും
തയ്യൽകൂലിക്ക് കണക്ക് പറയാത്ത
ഒരു സഹയാത്രികനായ
സുഹൃത്ത്.
വെറും ഒരു
തയ്യൽ ജോലിക്കാരൻ
മാത്രമായിരുന്നില്ല
ബാബണ്ണ.
നല്ലൊരു കലാകാരൻ കൂടിയായിരുന്നു.
യക്ഷഗാനങ്ങളിലും,
കേരളോത്സവങ്ങളിലും അദ്ദേഹം
ഞങ്ങൾക്കൊപ്പം സജീവമായിരുന്നു.
ഒരിക്കൽ എന്നോട് ബാബണ്ണൻ പറഞ്ഞ ഒരു കാര്യം
ഞാനിപ്പോഴും
ഓർക്കുന്നു.
” ചില ജോലികൾ
നമ്മൾ ചെയ്യുന്നത് അത് തൊഴിലായി മാത്രം കണ്ടുകൊണ്ടല്ല..
അത് സേവനത്തിന്റെ
ഭാഗം കൂടിയായിട്ടാണ്”
ഒരാളോടും
ഒരിക്കൽ പോലും
ദേഷ്യപ്പെടാത്ത
ഹൃദയ ശുദ്ധിയുളള
കാലാകാരന്റെ
അപ്രദീക്ഷ മരണം
ഏറെ വേദനിപ്പിക്കുന്നു.
കല്ല്യാണം കഴിക്കാതെ തനിച്ച്
ജീവിച്ച ടൈലർ
ബാബണ്ണയെ
കൊച്ചുകുട്ടികൾക്ക് പോലും ഏറെ
ഇഷ്ടമായിരുന്നു.
ഇനിയൊരിക്കലും
തുറക്കപ്പെടാത്ത
ആ തയ്യൽക്കട യുടെ മുമ്പിലൂടെ
ഇനി എങ്ങിനെ
കടന്നു പോകും.!!
ചിലരുടെ വേർപ്പാടുകൾ അങ്ങിനെയാണ്.
മരണശേഷവും
മറ്റുള്ളവരുടെ മനസ്സിൽ അവർ ജീവിക്കുന്നു.
ആത്മാവിന് നിത്യശാന്തി നേരുന്നു.
[ സാലി സീഗന്റടി ]