ഉപ്പള:
മാഷ് പദ്ധതിയുടെ ഭാഗമായി മംഗൽപാടി പഞ്ചായത്തിലെ ഒന്നാം വാർഡ് ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ നിർമ്മിച്ച കോവിഡ് ബോധവൽക്കരണ ഹൃസ്വ ചിത്ര പ്രദർശനോദ്‌ഘാടനം എസ് എൻ ആർട്സ് & സ്പോർട്സ് ക്ലബ്ബ് ഷാഫി നഗറിൽ വെച്ച് മംഗൽപാടി പഞ്ചായത്ത് സെക്ടറൽ മജിസ്‌ട്രേറ്റ് വിനോദ് കുമാർ പി. ടി. നിർവഹിച്ചു .
തനി ഉപ്പള ഭാഷയിൽ തയ്യാറാക്കിയ വീഡിയോ കോവിസ് ബോധവൽക്കരണ രംഗത്തെ വേറിട്ട ഒരു അനുഭവമാണെന്ന് അദ്ധേഹം അഭിപ്രായപ്പെട്ടു.
വാർഡ് മെമ്പർ ഫാത്തിമ, വാർഡ് നോഡൽ ഓഫീസർ അമീർ കൊടിബയൽ,വാർഡ് ജാഗ്രതാ സമിതി അംഗങ്ങൾ, മാഷ് പദ്ധതി ഉദ്യോഗസ്ഥർ, എസ് എൻ ക്ലബ് അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.
ഷംഷാദ് ,അഫ്രീസ്, സിനാൻ, റസ്മുൽ, ബിലാൽ, ഹാഫിള്,ആകിം, അജ്മൽ എന്നീ വിദ്യാർത്ഥികൾ ചേർന്നാണ് ബോധവൽക്കരണ വീഡിയോ തയ്യാറാക്കിയത് .
വിദ്യാർത്ഥികളെ യോഗത്തിൽ പ്രത്യേഗം അഭിനന്ദിച്ചു.
വീഡിയോ കാണാൻ ചുവടെ കൊടുത്തിരിക്കുന്ന ലങ്കിൽ ക്ലിക്ക് ചെയ്യുക