ദുബൈ: യു എ ഇ യിലെ സാമൂഹിക സാംസ്കാരിക ജീവകാരുണ രംഗത്തെ നിറസാന്നിദ്ധ്യമായ ഇഖ്ബാൽ ഹത്ബൂർ ,ബുർജ് ഖലിഫയിൽ സംഘടിപ്പിച്ച യു എ ഇ ഫ്ലാഗ് ഡേ ആഘോഷം ശ്രദ്ധേയമായി. യു എ ഇ നാഷണൽ ഡേ അടക്കമുള്ള എല്ലാ ആഘോഷങ്ങളിലും വ്യത്യസ്തമായ രീതിയിൽ പങ്കെടുക്കുകയും നിരവധി തവണ ജേതാവുമായ ഇഖ്ബാൽ ഹത്ബൂർ , ബുർജ് ഖലീഫയിലെ ആറ്റ്മസ്ഫിർ ഹോട്ടലിൽ വെച്ച് യു എ ഇ പതാകയുടെ മാതൃകയിൽ സ്വർണ്ണ കേക്ക് മുറിച്ചാണ് ആഘോഷം വ്യത്യസ്തമാക്കിയത്..
പ്രവാസികളോട് പ്രത്യേകിച്ച് മലയാളികളോട് എന്നും സഹാനുഭൂതിയോടും കരുണയോടും മാത്രം നോക്കിക്കാണുന്ന യു എ ഇ യിയോടും ഈ രാജ്യത്തെ ഭരണാധികാരികളോടും കൂറും സ്നേഹവും പുലർത്തുക എന്നുള്ളത് ഏതൊരു പ്രവാസിയുടെയും കടമായ ണെന്നും തങ്ങളുടേതായ രീതിയിൽ അവരുടെ ആഘോഷങ്ങളിൽ പങ്ക് ചേരുന്നതിന് വേണ്ടിയാണ് ഇത്തരം വ്യത്യസ്തമായ ഒരു ചടങ്ങ് സംഘടിപ്പിച്ചതെന്നും ഇഖ്ബാൽ ഹത്ബൂർ വ്യക്തമാക്കി. സ്വർണ്ണ കേക്ക് മുറിച്ച് കൊണ്ടുള്ള ഈ ആഘോഷം ഈ രാജ്യത്തിനും പ്രത്യേകിച്ച് ദുബൈ ക്രൗൺ പ്രിൻസ് ഹിസ് ഹൈനസ് ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനും സമർപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ഹ്യസ്വ സന്ദർശനത്തിനായി യു എ ഇ യിൽ എത്തിയ യൂത്ത് കോൺഗ്രസ്സ് നേതാവ് സാജിദ് മൗവ്വൽ , പ്രശസ്ത ചലച്ചിത്ര സംവിധായകൻ ഉമർ ലുലു , സാമൂഹ്യ പ്രവർത്തകൻ മനാഫ് കുന്നിൽ , ഫായ് എന്നിവർ പങ്കെടുത്തു.
യു.എ ഇ ഫ്ലാഗ് ഡേ സ്വർണ്ണ കേക്ക് മുറിച്ച് ആഷോഷിച്ചു
Read Time:2 Minute, 11 Second