0
0
Read Time:53 Second
www.haqnews.in
ദുബൈ:
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം കോവിഡ് വാക്സിന് സ്വീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വീറ്റിലൂടെ പങ്കുവച്ചത്. വാക്സിന് സ്വീകരിക്കുന്ന ചിത്രവും ട്വീറ്റ് ചെയ്തിട്ടുണ്ട്. എല്ലാവർക്കും ആരോഗ്യവും സുരക്ഷിതത്വവും നേരുന്നു. കോവിഡ് വാക്സിനായും പ്രതിരോധത്തിനായും മുന്നില്‍ നിന്നു പ്രവർത്തിക്കുന്നവരെ കുറിച്ചോർത്ത് അഭിമാനമുണ്ട്. യുഎഇയില്‍ ഭാവി ശോഭനമാണെന്നും അദ്ദേഹം ട്വീറ്റില്‍ കുറിച്ചു.