ഉപ്പള: നീറ്റ് യു.ജി എക്സാമിനേഷനിൽ 699 റാങ്ക് നേടി ജില്ലയിൽ തന്നെ അഭിമാനമായ ഹാഫിസ് ത്വയ്യിബിനെയും 581 മാർക്ക് നേടി 29581 റാങ്ക് നേടിയ ഫാത്തിമ ഹിബയെയും msf മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി അനുമോദിച്ചു. MC ഖമറുദ്ദിൻ MLA ഉപഹാരം നൽകി.
മുസ്ലിം ലീഗ് മംഗൽപാടി പഞ്ചായത്ത് പ്രസിഡന്റ് PM സലീം, മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ഇർഷാദ് മള്ളങ്കൈ, msf മഞ്ചേശ്വരം മണ്ഡലം ജനറൽ സെക്രട്ടറി മുഫാസി കോട്ട, മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷറഫുദ്ധീൻ പെരിങ്കടി,വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ് മൂസ ഹാജി, msf മംഗൽപാടി പഞ്ചായത്ത് ജനറൽ സെക്രട്ടറി അഫ്സൽ ബേക്കൂർ, ട്രെഷറർ മർസൂഖ് ഇച്ചിലങ്കോട്, യൂത്ത് ലീഗ് ജില്ലാ പ്രവർത്തക സമിതി അംഗം റഹ്മാൻ ഗോൾഡൻ, msf ജില്ലാ പ്രവർത്തക സമിതി അംഗം റഹീം പള്ളം, സർഫ്രാസ് ബന്ദിയോട് തുടങ്ങിയവർ സംബന്ധിച്ചു