ഉപ്പള : മഞ്ചേഷ്വരം താലൂക് ആശുപത്രിയോട് അധികൃതർ കാണിക്കുന്ന അവഗണനക്കെതിരെ
മംഗൽപാടി ജനകിയ വേദിയുടെ അഭിമുഖ്യത്തിൽ നടന്ന് വരുന്ന അനിശ്ചിതകാല റിലേ സത്യഗ്രഹ സമരം നാല് ദിവസം പിന്നിട്ടു.
വിവിധ രാഷ്ട്രീയ,മത-സാമൂഹിക പ്രവർത്തകർ ഐക്യദാർഢ്യവുമായി സമര പന്തലിലേക്ക് കടന്ന് വരുന്നതും, വമ്പിച്ച ജനപിന്തുണ സമൂഹത്തിന്റ വിവിധ മേഖലകളിലുള്ള പ്രമുഖ വ്യക്തികളും, കൂട്ടായ്മകളും ഈ സമരത്തിന്നു പിന്തുണയർപ്പിച്ചത് വൻ ശ്രദ്ധേയമായി.
സമരത്തിന്റെ നാലാം ദിവസമായ ഇന്ന് ഉദ്യാവർ ജമാഅത്ത് ദുബായ് കമ്മറ്റി യാണ് പിന്തുണയുമായി എത്തിയത്.
ജനകിയ വേദി ചെയർമാൻ അഡ്വ കരീം പൂന ആദ്യക്ഷത വഹിച്ച ചടങ്ങിൽ, യു. ഡീ സി. പ്രസിഡന്റ് അൻവർ ഇസ്മായിൽ ഉൽഘടനം നിർവഹിച്ചു, പ്രമുഖ വ്യക്തി ഗിരീഷ് പൊതൂവാൾ മുഖ്യ അതിഥിയായിരുന്നു സലീം മുഹമ്മദ്, അബ്ദുൽ റഹിമാൻ അബ്ദുൽ നാസിർ, റൈഷാദ് ഉപ്പള, മഹമൂദ് കൈകമ്പ, അബൂ താമം, തുടങ്ങിയവർ സംസാരിച്ചു.
സിദ്ദിഖ് കൈകമ്പ സ്വാഗതവും. ഒ എം റഷീദ് നന്ദിയും പറഞ്ഞു.