ജില്ലയിൽ വീണ്ടും കോവിഡ് മരണം.അരിക്കാടിയിൽ കോവിഡ് സ്ഥിരീകരിച്ചു ചികിത്സയയിലുണ്ടായിരുന്ന സ്ത്രീ മരണപ്പെട്ടു.ആരിക്കാടി ഓൾഡ് റോഡിലെ പരേതനായ കാദർ അറബിയുടെ ഭാര്യ മറിയുമ്മ(70) ആണ് മരിച്ചത്.കാസറഗോഡ് നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മൂന്നു ദിവസം മുമ്പാണ് പനി ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ കോവിഡ് കണ്ടെത്തുകയായിരുന്നു. പി എസ് ആർ ടെസ്റ്റിന്റെ ഫലം വരാനിരിക്കുന്നതിനിടെയാണ് മരണം.
മുഹമ്മദ് കോട്ട, അബ്ദുൽ റഹ്മാൻ , സുബൈർ റസാക്ക് എന്നിവർ മക്കളാണ്. ഖബറടക്കം കോവിഡ് പ്രോട്ടോകോൾ പ്രകാരം കുമ്പോൽ വലിയ ജുമാ അത്ത് പള്ളിയിൽ നടക്കും
അരിക്കാടിയിൽ ഇത് രണ്ടാമത്തെ കോവിഡ് മരണമാണ്.നേരത്തെ പി കെ നഗറിലെ അബ്ദുൽ റഹിമാൻ എന്നയാളും കോവിഡ് ബാധിച്ച് മരിച്ചിരുന്നു. കഴിഞ്ഞ ദിവസം വാർധക്യ സഹജമായ അസുഖത്തെത്തുടർന്ന് മരിച്ച തൊണ്ണൂറ്റി അഞ്ചു വയസുകാരിയുടെ സ്രവം പരിശോധിച്ചതിലും കോവിഡ് കണ്ടെത്തിയെങ്കിലും മരണ കാരണം വാർധക്യ രോഗങ്ങളായതിനാൽ ആരോഗ്യ വകുപ്പ് കോവിഡ് മരണത്തിൽ ഇത് ഉൾപ്പെടുത്തിയിട്ടില്ല.
കുമ്പള ആരിക്കാടിയിൽ വീണ്ടും കോവിഡ് മരണം
Read Time:1 Minute, 48 Second