0
0
Read Time:57 Second
www.haqnews.in
മഞ്ചേശ്വരം: വോര്‍ക്കാടിയില്‍ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് അമ്മയും കുഞ്ഞും മരിച്ചു. വോര്‍ക്കാടി ബോളന്തോടിയിലെ വിജയ (35), മകന് ആശ്രയ് (അഞ്ച്) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം. വീട്ടിലേക്കുള്ള വൈദ്യുതി കമ്പി രാവിലെ പൊട്ടി വീണിരുന്നു. ആശ്രയ് കളിച്ചുകൊണ്ടിരിക്കെ വൈദ്യുതി കമ്പിയില്‍ സ്പര്‍ശിച്ചതോടെ കുഞ്ഞിന് ഷോക്കേല്‍ക്കുകയായിരുന്നു. മകനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ അമ്മയ്ക്കും ഷോക്കേല്‍ക്കുകയായിരുന്നു. രണ്ടുപേരും സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു.