ഉപ്പള:
മർച്ചന്റ് അസോസിയേഷൻ
ആഗസ്ത് 9 വ്യാപാരി ദിനം ആചരിച്ചു. വ്യാപാരി വ്യവസായി ഏകോപനസമിതി ഉപ്പള യൂണിററ് പ്രസിഡന്റ് കെ.ഐ.മുഹമ്മദ് റഫീഖ് പതാക ഉയർത്തി. തുടർന്ന് വൃാപാരി വൃവസായി ഏകോപന സമിതി ഉപ്പള യൂണിററും,കാസറഗോഡ് മോട്ടോർ വാഹന വകുപ്പും സംയുക്തമായി ഉപ്പള,കൈക്കമ്പ,നയാബസാർ,ബന്തിയോട് തുടങ്ങിയ സ്ഥലങ്ങളിലെ ഓട്ടോ റിക്ഷകൾക്ക് ട്രാൻസ്റപന് ഷീറ്റ് വിതരണവും നടത്തി.
കോവിഡ് 19 പശ്ചാത്തലത്തിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചു നടന്നയോഗത്തിൽ കരിപ്പൂർ വിമാനാപകടത്തിൽ മരണപെട്ടവർക്കും, മൂന്നാർ പ്രകൃതി ദുരന്തത്തിൽ മരണപ്പെട്ടവർക്കും അനുശോചനം രേഖപെടുത്തി.
യോഗത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഉപ്പള യൂണിറ്റ് പ്രസിഡന്റ് കെ.ഐ മുഹമ്മദ് റഫീഖ് അധ്യക്ഷത വഹിച്ചു. പ്രദീപ് കുമാർ. സി.എ. (അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ മഞ്ചേശ്വരം) പരിപാടി ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ ശിവരാമ പക്കള,അബ്ദുൽ ജബ്ബാർ,സി,എ,യൂസഫ്, സുകുമാര, റൈഷാദ് ഉപ്പള, യു,കെ അബ്ദുറഹ്മാൻ,സന്ദീപ് തുടങ്ങിയവർ സംസാരിച്ചു അബ്ദുൽ ഹനീഫ് റെയിൻബോ സ്വാഗതവും,കമലാക്ഷ പഞ്ച നന്ദിയും പറഞ്ഞു.
ഓഗസ്റ്റ് 9 വ്യാപാരദിനത്തിൽ KVVES ഉപ്പള യൂണിററ് ഓട്ടോറിക്ഷകൾക്ക് ട്രാൻസ്പറന്റ് ഷീറ്റ് വിതരണം ചെയ്തു
Read Time:1 Minute, 41 Second