Read Time:1 Minute, 15 Second
ഉപ്പള: മംഗൽപാടി ആസ്ഥാനമായ മഞ്ചേശ്വരം താലൂക് ആശുപത്രിയുടെ വികസന പ്രക്ഷോഭകൂട്ടായ്മയിൽ മംഗൽപ്പാടി ജനകീയ വേദിയോടൊപ്പം ഇൻഡ്യൻ നാഷണൽ ട്രേഡ്യൂണിയൻ കോൺഗ്രസ് അണിചേരുമെന്ന് നിയോജക മണ്ഡലം പ്രസിഡണ്ട് സത്യൻ സി ഉപ്പളയും ജനറൽ സെക്രട്ടറി ഒ എം റഷീദും വ്യക്തമാക്കി.
ആശുപത്രിയുടെ വികസനം ആരോഗ്യ മേഖലയുടെ വികസനമാണ്. അതിന്റെ പ്രയോജനം നാട്ടുകാർക്കെന്നപോലെ തൊഴിലാളിസമൂഹത്തിനും പരമപ്രധാനമാണ്.ആശുപത്രിയുടെ കാര്യത്തിൽ ഭരണകർത്താക്കളുടെ അവഗണയും അവക്ജ്ഞയും അവസാനിപ്പിച്ചേ മതിയാവൂ. അത് കക്ഷിരാഷ്ട്രീയത്തിനതീതമായി ഇത്തരം ജനകീയക്കൂട്ടായ്മയിൽകൂടി മാത്രമേ സാദ്ധ്യമാവൂ.അത്കൊണ്ട് മുന്നൊരുക്കവും മുന്നേറ്റവും മുദ്രാവാക്യവും ലക്ഷ്യം സാധൂകരിക്കട്ടെ. മംഗൽപ്പാടി ജനകീയവേദിക്കും പ്രക്ഷോഭത്തിനും ഐ എൻ ടി യു സി യു ടെ ഐക്യദാർഡ്യം.