കുമ്പള ടോൾ ബൂത്തിൽ
സംഘർഷം; ക്യാമറയും
ഗേറ്റും അടിച്ചുപൊളിച്ചു

കുമ്പള ടോൾ ബൂത്തിൽ
സംഘർഷം; ക്യാമറയും
ഗേറ്റും അടിച്ചുപൊളിച്ചു വാഹനങ്ങൾ തടയുന്ന
ഹാൻഡിലിനും കേടുപാട് ;സ്കാനറിൽ കറുത്ത
പ്ലാസ്റ്റിക് ഒട്ടിച്ചു; സമരത്തിന്
ഐക്യദാർഢ്യവുമായി
ആയിരങ്ങൾ . ടോൾ ബൂത്ത് പരിസരത്ത് 2000ത്തോളം പേർ തടിച്ചു കൂടിയിട്ടുണ്ട്. സംഭവങ്ങൾ ഇരുപതോളം വരുന്ന പോലീസ് സംഘം സംഭവസ്ഥലത്തു നിന്നു നിരീക്ഷിക്കുന്നു. ടോൾ പിരിവു സംബന്ധിച്ച് ഇന്ന് വൈകിട്ട് കളക്ടറേറ്റിൽ എംഎൽഎമാരുടെയും ദേശീയപാത അധികൃതരുടെയും യോഗം ജില്ലാ കളക്ടറുടെ സാന്നിധ്യത്തിൽ നടന്നെങ്കിലും തീരുമാനമെടുക്കാൻ ആവാതെ പിരിയുകയായിരുന്നു. അതേസമയം നിയമസഭാ സമ്മേളന സമയത്ത് ചീഫ് സെക്രട്ടറിയുടെ സാന്നിധ്യത്തിൽ പ്രശ്നം ചർച്ച ചെയ്യാമെന്ന ധാരണയിൽ യോഗം പിരിഞ്ഞു. പ്രശ്നത്തിൽ ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസിൽ തീരുമാനം ഉണ്ടാവുന്നത് വരെ ട്രോൾ പിരിവ് നിർത്തിവയ്ക്കണമെന്ന എംഎൽഎമാരുടെ ആവശ്യത്തിൽ യോഗം മൗനം പാലിക്കുകയായിരുന്നു എന്ന് ആക്ഷേപമുണ്ട്.


