ദുബായ് കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി യു.എ.ഇ ദേശിയ ദിനം ആഘോഷിച്ചു

ദുബായ് കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി യു.എ.ഇ ദേശിയ ദിനം ആഘോഷിച്ചു

0 0
Read Time:3 Minute, 15 Second

ദുബായ് കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി യു.എ.ഇ ദേശിയ ദിനം ആഘോഷിച്ചു

ദുബായ് : കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ,യു എ ഇ യുടെ അന്പതിനാലാമത് ദേശിയ വാർഷിക ദിനം ആഘോഷിച്ചു ..

ഡിസംബർ രണ്ട് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് റാഷിദിയ പേസ് സ്കൂളിൽ വെച്ചു ചേർന്ന പരിപാടിയിൽ മണ്ഡലം പ്രസിഡന്റ് ഇബ്രാഹിം ബേരിക്കെ അധ്യക്ഷത വഹിച്ചു.യു എ ഇ ഭരണാധികാരികളുടെ രാഷ്ട്ര നിർമാണത്തിനുള്ള കാഴ്ചപ്പാടുകളെയും രാജ്യത്തിന്റെ പുരോഗതിക്ക് നൽകിയ സംഭാവനകളെ സ്മരിക്കുന്നതായിരുന്നു അധ്യക്ഷ ഭാഷണം ,മണ്ഡലം ജനറൽ സെക്രട്ടറി സൈഫുദ്ധീൻ മൊഗ്രാൽ സ്വാഗതം പറഞ്ഞു .യോഗം ദുബായ് കെഎംസിസി ജില്ലാ ട്രെഷറർ ഡോക്ടർ ഇസ്മായിൽ ഉദ്ഘാടനം ചെയ്തു .തങ്ങളുടെ പ്രവാസ ജീവിതത്തിനു സുരക്ഷിതമായൊരിടം നൽകിയ ഭരണകൂടത്തിന് നന്ദി വാക്കുകൾ നേർന്ന ഉദ്ഘാടന ഭാഷണത്തിൽ രാജ്യത്തിൻറെ നിയമങ്ങളോടും പൈതൃകത്തോടും ആദരവ് പുലർത്തേണ്ടതിന്റെ പ്രാദാന്യത്തെകുറിച്ച് ഓർമിപ്പിച്ചു ..

കൂടാതെ ഇന്ത്യയിലെ എസ് ഐ ആർ വിഷയത്തിൽ സംശയങ്ങൾ ദൂരീകരിക്കാനും ,ഇടപെടലുകൾ നടത്താനും നേതാക്കൾ തീരുമാനം എടുത്തു ,അതോടപ്പം ആസന്നമായ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ മുഴുവൻ യു ഡി എഫ് സാരഥികളെ വിജയിപ്പിക്കുന്നതിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾ ചെയ്യാൻ യോഗം തീരുമാനിച്ചു ,കൂടാതെ ദുബൈ കെഎംസിസിയുടെ ഏറ്റവും വലിയ ക്ഷേമ പദ്ധതിയായ വെൽഫെയർ സ്‌കീമിൽ അംഗങ്ങളെ ചേർക്കുന്ന ഹം സഫർ ക്യാമ്പയിൻ വിജയിപ്പിക്കാനും യോഗത്തിൽ തീരുമാനിച്ചു ..
ജില്ലാ ഭാരവാഹികളായ ആസിഫ് ഹൊസങ്കടി ,മൊയ്‌ദീൻ ബാവ ,സുബൈർ കുബണൂർ എന്നിവർ വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തി ,മണ്ഡലം ഭാരവാഹികളായ മൻസൂർ മർത്യാ ,അലി സാഗ് ,യൂസുഫ് ഷേണി ജബ്ബാർ ബൈദാല ,മുഹമ്മദ് കളായി ,ഖാലിദ് ,മുസ്തഫ ,എന്നിവർ സംസാരിച്ചു , വിവിധ പഞ്ചായത്ത് ഭാരവാഹികളായ ഹാഷിം ബൻടസാല ,ലത്തീഫ് കടമ്പാർ ,അൻവർ മീഞ്ച ,സാദിഖ് ഷിരിയ ,നൗഷാദ് മീഞ്ച ,ശാക്കിർ ബയാർ ,അഷ്‌റഫ് ഷേണി ,ഇബ്രാഹിം നൽക്ക, യാക്കൂബ് ,ഇസ്മായിൽ മൊഗ്രാൽ എന്നിവർ സംബന്ധിച്ചു ,യോഗത്തിൽ അമാൻ തലേക്കേല നന്ദി പ്രകാശിപ്പിച്ചു …..

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!