അൽബിറ്; ജില്ലാതല സയൻസ്-മാത്സ് ഫെയർ നാളെ കുമ്പളയിൽ

കുമ്പള: സമസ്തയ്ക്കു കീഴിൽ വിദേശരാജ്യങ്ങളിലുൾപെടെ പ്രവർത്തിച്ചു പോരുന്ന അൽബിർ പ്രൈമറി കുട്ടികളുടെ കാസറഗോഡ് ജില്ലാ തല സയൻസ്, മാത്സ് ഫെയർ മൊഗ്രാൽ സാദാത് ഫൗണ്ടേഷന് കീഴിൽ പ്രവർത്തിക്കുന്ന മൊഗ്രാൽ പെർവാഡ് ഇബ്രാഹിം ബാതിഷ അൽബിറിൽ വ്യാഴാഴ്ച നടക്കുമെന്ന് ഭാരവാഹികൾ കുമ്പള പ്രസ്ഫോറത്തിൽ സംഘടിപ്പിച്ച വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
രാവിലെ പത്തുമണിക്ക് അൽബിറ് അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടർ പ്രൊഫ. കെ. പി. മുഹമ്മദ് ഉദ്ഘാടനം ചെയ്യും. ചെയർമാൻ സയ്യിദ് ഹാദി തങ്ങൾ അധ്യക്ഷത വഹിക്കും. മഞ്ചേശ്വരം മുതൽ തൃക്കരിപ്പൂർ വരെ പതിനെട്ട് സ്കൂളുകളിൽ നിന്നായി ഇരുനൂറോളം വിദ്യാർത്ഥികൾ ഉൾപ്പെടെ നാനൂറോളം പേർ സംബന്ധിക്കും.
വാർത്ത സമ്മേളനത്തിൽ ചെയർമാൻ സയ്യിദ് ഹാദിതങ്ങൾ, കോ-ഓർഡിനേറ്റർ സയ്യിദ് ഹംദുള്ള തങ്ങൾ, മാനേജർ പി.ആർ.ഒ അബ്ദുൽ ഖാദർ, അധ്യാപകൻ അൻവർ അഷ്ഹരി എന്നിവർ സംബന്ധിച്ചു.
അൽബിറ്; ജില്ലാതല സയൻസ്-മാത്സ് ഫെയർ നാളെ കുമ്പളയിൽ നടക്കും
Read Time:1 Minute, 31 Second


