“ലാവിഷ് ബൂട്ടിക്ക്” ബന്തിയോട് പ്രവർത്തനം ആരംഭിച്ചു; കുമ്പോൽ സയ്യിദ് ജാഫർ സ്വാദിഖ് തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു

ബന്തിയോട്: സൗന്ദര്യത്തിൻ്റെ പുതുമയാർന്ന ലഡീസ് ഫാഷൻ വസ്ത്രങ്ങളുമായി “LAVISH BOUTIQUE ” ബന്തിയോട് ടൗണിൽ പ്രവർത്തനം ആരംഭിച്ചു.
സയ്യിദ് കുമ്പോൽ ജാഫർ സ്വാദിഖ് തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. മഞ്ചേശ്വരം എം.എൽ.എ എകെഎം അഷ്റഫ് പ്രശസ്ത കന്നട സിനിമാ നടൻ രാജേഷ് കെ എന്നിവർ മുഖ്യാഥിതിയായിരുന്നു.
സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക വ്യാപാര വ്യവസായ രംഗത്തെ പ്രമുഖർ സംബന്ധിച്ചു.
ദിനേന മാറിമറിയുന്ന ഫാഷൻ്റെ ലോകത്ത്
സ്ത്രീകൾക്കും ടീനേജുകാർക്കും വേണ്ടി, കാലം തെളിയിച്ച സൗന്ദര്യസങ്കല്പങ്ങളെയും പുതിയ ട്രെൻഡുകളെയും സമന്വയിപ്പിച്ച് ഒരു കമനീയ ശേഖര തന്നെയാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ ആദ്യത്തെ 5ദിസം 2000 രൂപയിൽ കൂടുതൽ പർച്ചേസ് ചെയ്യുന്നവർക്ക് ലക്കി കൂപ്പണും നൽകുന്നു. 5ദിവസക്കാലം ദിവസേന നറുക്ക് എടുക്കുന്നതിൽ പേര് വന്നവർക്ക് 3000രൂപയുടെ ഡ്രസ് സൗജന്യമായി വാങ്ങാവുന്നതാണ്.
വിവിധ തരം ചൂരിദാർ,ഗൗൺ,ടോപ്സ്,ജീൻസ്,ഷർട്സ്,ടീഷർട്സ്,കോഡ്സെറ്റ്,നൈറ്റി,നൈറ്റ്ട്രസ്സ്,പലാസോ,ലെഗ്ഗിൻ,ജെഗ്ഗിൻ,കൊറിയൻ പാന്റ്സ് തുടങ്ങി നിരവധി കളക്ഷനുകൾ ഇവിടെ ലഭ്യമാണ്.


