കാസർകോട് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം ഞായറാഴ്ച സമാപിക്കും

കാസർകോട് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം ഞായറാഴ്ച സമാപിക്കും

0 0
Read Time:2 Minute, 38 Second

കാസർകോട് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം ഞായറാഴ്ച സമാപിക്കും


കുമ്പള: കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം ഞായറാഴ്ച സമാപിക്കും. ഒക്ടോബർ നാലു മുതൽ ബ്ലോക്ക് പഞ്ചായത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ കലാകായിക പരിപാടികൾ നടന്നു വരികയായിരുന്നു. ഞായറാഴ്ച ജി.ബി.എസ്.ബി.എസ് സ്കൂളിൽ നടക്കുന്ന കലാ മത്സര പരിപാടികൾ എ.കെ.എം അഷ്റഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.എ ഷൈമ അധ്യക്ഷത വഹിക്കും. പ്രമുഖ സിനിമ നടനും കാസർകോഡ് ഡി.വൈ.എസ്.പിയുമായ സിബി തോമസ്, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് താഹിറ യൂസുഫ്, കർണാടക സംസ്ഥാന ലേബർ മിനിമം വേദന ബോർഡ് ചെയർമാൻ ടി.എം ഷാഹിദ് തെക്കിൽ, കല്ലട്ര മാഹിൻ ഹാജി, റിട്ടയേർഡ് അഡീഷണൽ എസ്.പി ടി.പി രഞ്ജിത്ത്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജമീല സിദ്ദീഖ്, ജാസ്മിൻ കബീർ, എന്നിവർ അതിഥികൾ ആയിരിക്കും. പഞ്ചായത്ത് വൈസ് പ്രസിഡൻറുമാരായ നാസർ മൊഗ്രാൽ, സമിതി അധ്യക്ഷന്മാരായ പി.എ അഷ്റഫ് അലി, സ്ഥിരം സമിതി അധ്യക്ഷന്മാരായ ഷമീമ അൻസാരി, അഷറഫ് കർള, സക്കീന അബ്ദുല്ല ഹാജി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബദറുൽ മുനീർ, സി.വി ജയിംസ്, ഹനീഫ പാറ, സുകുമാരൻ കുതിരപ്പാടി, കലാഭവൻ രാജു, ജമീല അഹമ്മദ്, ജയന്തി, പ്രേമ ഷെട്ടി, കെ എം അശ്വിനി, സീനത്ത് നസീർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ നാസർ മൊഗ്രാൽ, മുജീബ് കമ്പാർ, ബി.എ റഹിമാൻ ആരിക്കാടി, നിസാർ കുളങ്ങര, റാഫി എരിയാൽ തുടങ്ങിയവർ സംബന്ധിക്കും. വാർത്ത സമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ അഷറഫ് കർള, സക്കീന അബ്ദുല്ല ഹാജി, കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് താഹിറ യൂസുഫ് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി.വി. ജയിംസ്, ഹനീഫ പാറ എന്നിവർ സംബന്ധിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
100 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!