മംഗൽപാടി താലൂക്ക് ആശുപത്രി പാലിയേറ്റീവ് കെയറിന് എം.എൽ.എ ഫണ്ടിൽ നിന്നും പുതിയ വാഹനം ; വെള്ളിയാഴ്ച എ.കെ.എം അഷ്റഫ് സമർപ്പിക്കും
ഉപ്പള: മംഗൽപാടി താലൂക്ക് ആശുപത്രി പാലിയേറ്റീവ് കെയർ പരിചരത്തിന് വേണ്ടി മഞ്ചേശ്വരം എം എൽ.എ എകെഎം അഷ്റഫിന്റ പ്രാദേശിക വികസന ഫണ്ടിൽ നിന്നും പുതിയ വാഹനം അനുവദിച്ചിരുന്നു. വാഹന സമർപ്പണവും ഫ്ലാഗ്ഓഫ് ചടങ്ങും 18.07.2025 വെളളിയാഴ്ച 3മണിക്ക് നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
മംഗൽപാടി താലൂക്ക് ആശുപത്രി പരിസരത്ത് വെച്ച് നടക്കുന്ന ചടങ്ങിൽ ഫ്ലാഗ് ഓഫ് കർമ്മം എകെഎം. അഷ്റഫ് എം.എൽ.എ നിർവഹിക്കും.ഏറ്റവും പുതിയ സാങ്കേതിക സംവിധാനത്തോടെയുള്ള മഹീന്ദ്രയുടെ നിയോ വാഹനമാണ് നൽകുന്നത്.
നിരവധി വികസന പ്രവർത്തനങ്ങൾ മഞ്ചേശ്വരത്തിന് നൽകിയ എം.എൽ.എ ആരോഗ്യ വിദ്യഭ്യാസ സാമൂഹിക സാംസ്കാരിക വിഷയങ്ങളിൽ ദ്രുതഗതിയിൽ ഇടപെടുന്ന ജനകീയൻ എന്ന ബഹുമതി കൂടി എ.കെ എം. അഷ്റഫിനുണ്ട്.
വെള്ളിയാഴ്ച നടക്കുന്ന ചടങ്ങിൽ ത്രിതല പഞ്ചായത്ത് പ്രതിനിധികൾ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ മറ്റു പ്രമുഖർ സംബന്ധിക്കും.