SKMMA ഉപ്പള റേഞ്ച് ശാക്തീകരണ സംഗമവും ശില്പശാലയും മുഹമ്മദ് ഹാജി അനുസ്മരണവും സംഘടിപ്പിച്ചു
സമസ്ത കേരള മദ്രസ മാനേജ്‌മെന്റ് അസോസിയേഷൻ (SKMMA) ഉപ്പള റേഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശക്തീകരണ സംഗമവും ശില്പ ശാലയും മള്ളങ്കൈ ജുമാ മസ്ജിദ് പ്രസിഡന്റ് ആയിരുന്ന മുഹമ്മദ് ഹാജിയുടെ അനുസ്മരണവും മള്ളങ്കൈ മുനവിറുൽ ഇസ്ലാം മദ്രസയിൽ സംഘടിപ്പിച്ചു. SKJM ഉപ്പള റേഞ്ച് പ്രസിഡന്റ് ഇസ്മായിൽ അസ്‌നവിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച യോഗം SKMMA കാസർഗോഡ് ജില്ലാ ജനറൽ സിക്രട്ടറി റഷീദ് ബെളിഞ്ചം ഉത്ഘാടനം ചെയ്തു.
മള്ളങ്കൈ ജുമാ മസ്ജിദ് ഖതീബ് റസാഖ് അസ്ഹരി മുഹമ്മദ് ഹാജിയുടെ അനുസ്മരണ പ്രഭാഷണം നടത്തി. റേഞ്ച് പ്രസിഡന്റ് അബ്ദുൽ ജബ്ബാർ പള്ളം അധ്യക്ഷത വഹിച്ചു.ജില്ല സെക്രട്ടേറിയറ്റ് അംഗവും നിരീക്ഷകനുമായ AR കണ്ടത്താട് രേഖകൾ പരിശോധിക്കുകയും വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.
തുടർന്ന് അഷറഫ് യമാനി മുഫതിഷ് ക്ലാസ്സ് എടുത്തു. റേഞ്ച് ജനറൽ സെക്രട്ടറി അബ്ദുൽ ജബ്ബാർ പത്വാടി സ്വാഗത പ്രസംഗവും റിപ്പോർട്ട് അവതരണവും നടത്തി.
:നൗസീഫ് മൗലവി ജനറൽ സെക്രട്ടറി SKJM ഉപ്പള റേഞ്ച്.
ഹസൈനാർ ഹാജി ആക്ടിംഗ് പ്രസിഡണ്ട് മള്ളങ്കൈ ജുമാ മസ്ജിദ്
അബ്ദുൽ റഹ്മാൻ മീരാൻ ജനറൽ സെക്രട്ടറി മള്ളങ്കൈ ജുമാ മസ്ജിദ്
റേഞ്ച് വൈസ് പ്രസിഡണ്ട് മാരായ ഹനീഫ് മോഗർ
ഹംസ ഹാജി മൂസോടി, റേഞ്ച് ജോയിന്റ് സെക്രട്ടറി S I
മുഹമ്മദ് സോങ്കാൽ, ജില്ലാ കൗൺസിലർ
മുഹമ്മദ് കൻചില . SKJM ഉപ്പള റേഞ്ച് ട്രഷറർ ഇബ്രാഹിം നാഗപ്പാട് തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ മദ്രസ കളെ പ്രതിനിധീകരിച്ചു 50 പ്രതിനിധികൾ സംബന്ധിച്ചു.റേഞ്ച് ട്രഷറർ സലീം ബുറാഖ് സ്ട്രീറ്റ് നന്ദി പ്രകാശനം നടത്തി.