എം.പി.എൽ സീസൺ10 ; മണ്ണംകുഴി പ്രമിയർ ലീഗ് 2026 ജനുവരി 27മുതൽ ഫെബ്രുവരി 01 വരെ മണ്ണംകുഴി സ്റ്റേഡിയത്തിൽ നടക്കും
ഉപ്പള: മണ്ണംകുഴി പ്രീമിയർ ലീഗിന്റെ – സീസൺ 10 അണ്ടർ ആം ക്രിക്കറ്റ് ടൂർണ്ണമെന്റ് മണ്ണംകുഴി മൈതാനത്ത് വെച്ച് വിപുലമായ സജ്ജീകരണത്തോട് കൂടി ഫ്ലറ്റ്ലൈറ്റ് മത്സരം സംഘടിപ്പിക്കും.
അണ്ടർ ആം ക്രിക്കറ്റ് ചരിത്രത്തിൽ ഇത് വരെ നൽകാത്ത കൂറ്റൻ സമ്മാനങ്ങൾ ആയിരിക്കും വിജയികൾക്കു നൽകുന്നത് .കൂടാതെ നിരവധി വമ്പൻ സമ്മാനങ്ങൾ കൂടി ഒട്ടനവധി പ്രോത്സാഹന സമ്മാനങ്ങളും ലഭിക്കും.
വിപുലമായ ക്രിക്കറ്റ് മാമാങ്കം 2026 ജനുവരി 27മുതൽ ഫെബ്രുവരി 1 വരെ മണ്ണംകുഴി മൈതനത്ത് വെച്ച് സജ്ജീകരിക്കുകയാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
കാണികൾക് ദിനേന നിരവധി സമ്മാനങ്ങളും നൽകുന്ന വൻ പദ്ധതി യാണ് mpl -സീസൺ 10.
കലാ കായിക സാംസ്‌കാരിക നേതാക്കൾ ഉദ്ഘാടന ചടങ്ങിൽ സംബന്ധിക്കും.
mpl -10 ന്റെ ലോഗോ പ്രകാശനം ഈ മാസം (ജൂലൈ2025) അവാസന വാരം വിപുലമായ പരിപാടി കളോട് നടത്തുമെന്ന് ചെയർമൻ ഹനീഫ് ഉമ്മങ്ങാ അറിയിച്ചു.