തലപ്പാടിയിൽ
ദേശീയപതാകയും ഭരണഘടനയുടെ ആമുഖവും സ്ഥാപിക്കണമെന്ന് ആവശ്യം; MPCC SIC ജനറൽ സെക്രട്ടറി അഡ്വ: കരീം പൂന കലക്ടർക് നിവേദനം നൽകി
ഉപ്പള: ദേശീയപാത 66 കേരള അതിർത്തിയായ തലപ്പാടിയിൽ ഇന്ത്യൻ ഭരണഘടന ആമുഖവും ദേശീയപതാകയും സ്ഥാപിച്ച് കേരളത്തിലേക്ക് വരുന്നവരെ സ്വാഗതം ചെയ്യുന്ന കവാടം നിർമ്മിക്കണമെന്ന് ആവശ്യപപെട്ട് കൊണ്ട് മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സെക്രട്ടറിയും മംഗൽപാടി ജനകീയവേദി ചെയർമാനുമായ അഡ്വ: കരീം പൂന ജില്ലാ കളക്ടറിനും മഞ്ചേശ്വരം എം.എൽ.എക്കും നിവേദനം നൽകി.
വർഗീയ വിദ്വേശം പരത്തുന്നവരെ ഒറ്റപ്പെടുത്തണമെന്നും ജാതിമത ഭേതമന്യെ ശാന്തിയോടെയും സമാധാനത്തോടെയും ജീവിക്കാൻ ഏറ്റവും അനുയോജ്യമായ സംസ്ഥാനമായി കേരളത്തെ നിലനിർത്തണമെന്നും ,ഭരണഘടന ഇല്ലാതാക്കാൻ ശ്രമിക്കുന്ന ചില വർഗീയ ശക്തികളുള്ള ഈ കാലഘട്ടത്തിൽ ഇതൊക്കെ അനിവാര്യമാണ് എന്നും അദ്ദേഹം പറഞ്ഞു.