ആരിക്കാടി റൈഞ്ച് മാണിയൂർ ഉസ്‌താദ് അനുസ്മരണവും പ്രത്യേക പ്രാർത്ഥന സംഗമവും നടത്തി
ആരിക്കാടി : കഴിഞ ദിവസം വിട പറഞ്ഞ സമസ്ത കേന്ദ്ര മുശാവറ അംഗവും തൃകരിപ്പൂർ റൈഞ്ച് സെക്രട്ടറിയും പ്രസിഡന്റുമായി ദീർഘ കാലം സേവനം ചെയ്തിരുന്ന മാണിയൂർ അഹ്മദ് മുസ്ലിയാരുടെ അനുസ്മരണവും പ്രത്യേക പ്രാർത്ഥനാ സംഗവും ആരിക്കാടി റൈഞ്ചിൽ സംഘടിപ്പിച്ചു
റൈഞ്ച് ജനറൽ സെക്രട്ടറി അബൂബക്കാർ സാലൂദ് നിസാമി അമുഖ ഭാഷണം നടത്തി
പ്രസിഡണ്ട് കബീർ ഫൈസി പെരിങ്കടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ഒളയം ജമാഅത്ത് ഖത്തീബ് ഹസൻ ദാരിമി ഉൽഘാടനം ചെയ്തു
സയ്യിദ് യഹ്‌യ തങ്ങൾ അൽ ഹാദി കുമ്പോൽ പ്രാർത്ഥനക്ക് നേതൃത്വം നൽകി
മുഹമ്മദ് ഫൈസി, അബൂബക്കർ സിദ്ധീഖ് ദാരിമി, അബ്ദുൽ ലത്തീഫ് നിസാമി, കരീം ഫൈസി, ശകീൽ അസ്ഹരി,അബ്ദുൽ ഖാദർ മൗലവി വിൽറോഡി,മുഹമ്മദ് ആരിക്കാടി, അഫ്രീദ് അസ്ഹരി, ഉനൈസ് അസ്‌നവി, ഹമീദ് ആരിക്കാടി , മൊയ്‌ദീൻ ഹാജി കടവത്ത് സംസാരിച്ചു