റംസാനിലെ അവസാന വെള്ളി ഇന്ന്
പുണ്യങ്ങളാൽ പവിത്രമായ റംസാൻമാസത്തിലെ അവസാന വെള്ളിയാഴ്ച ഇന്ന്. 27-ാം നോമ്പിനാണ് വിശ്വാസികൾ അവസാന വെള്ളിയിലേക്ക് പ്രവേശിക്കുന്നത്. മാസങ്ങളിൽ ശ്രേഷ്ഠമായത് റംസാൻമാസവും, ദിവസങ്ങളിൽ ശ്രേഷ്ഠമായത് വെള്ളിയാഴ്ചയുമാണെന്നാണ് വിശ്വാസം.
റംസാൻമാസത്തെ വെള്ളിയാഴ്ചയ്ക്ക് വിശ്വാസികൾ കൂടുതൽ പ്രധാന്യം കൽപ്പിക്കുന്നു.
നമസ്‌കാരത്തിന് മുൻപുള്ള ഖുത്തുബ പ്രസംഗത്തിൽ ഇമാമുമാർ റംസാൻ മാസത്തിന് സലാം പറയും. അടുത്തവർഷങ്ങളിലും റംസാൻനോമ്പിൽ പങ്കാളിയാക്കാൻ കഴിയണേ എന്ന പ്രാർഥന നടത്തിയാണ് വിശ്വാസികൾ പള്ളികളിൽനിന്ന് മടങ്ങുക. പുണ്യമാസത്തോട് വിടപറയുന്നതിന്റെ ദുഃഖവും ഈ ദിനത്തിൽ വിശ്വാസികൾക്കിടയിലുണ്ടാകും.
അവസാന വെള്ളിയാഴ്ചയും ഇരുപത്തിയേഴാം രാവിനും പെരുന്നാളിനും ഇടയിലുള്ള ദിവസങ്ങളായതോടെ നിർബന്ധിത ദാനമായ സക്കാത്തിലേക്ക് കൂടുതലായി വിശ്വാസികൾ കടക്കും.

റംസാനിലെ അവസാന വെള്ളി ഇന്ന്
Read Time:1 Minute, 27 Second