പെരുന്നാൾ കിറ്റ് വിതരണവും പ്രാർഥന സദസും നടത്തി
ഉപ്പള:സമസ്ത കേരള മദ്റസ മാനേജ്മെന്റ് അസോസിയേഷൻ ഉപ്പള റെയ്ഞ്ച് കമ്മിറ്റി റെയ്ഞ്ച് പരിധിയിലെ മദ്റസ മുഅല്ലിമീങ്ങൾക്ക് പെരുന്നാൾ സ്നേഹ സമ്മാനം വിതരണവും പ്രാർഥ സദസും സംഘടിപ്പിച്ചു.
സിറാജുദ്ദീൻ ഫൈസി ചേരാൽ ഉദ്ഘാടനം ചെയ്തു.
റെയ്ഞ്ച് പ്രസിഡന്റ് അബ്ദുൽ ജബ്ബാർ പള്ളം അധ്യക്ഷനായി.
മുഫത്തിഷ് അബ്ദുൽ ഖാദർ ഫൈസി പള്ളങ്കോട് പ്രാർഥ നടത്തി. ജംഇയ്യത്തുൽ മുഅല്ലിമീൻ ഉപ്പള റെയ്ഞ്ച് പ്രസിഡന്റ് ഇസ്മായിൽ മുസ് ലിയാർ ആമുഖ പ്രഭാഷണം നടത്തി.
മജീദ് ദാരിമി പൈവളിഗെ, മുദരിസ് അബ്ദുൽ സലാം മുസ്‌ലിയാർ, എം.കെ അലി മാസ്റ്റർ, ലത്തീഫ് അറബി, അബ്ദുൽ റഹ്മാൻ ഹാജി കടമ്പാർ, മുഹമ്മദ് തുരുത്തി.മുഹമ്മദ് ഉപ്പള ഗേറ്റ്, നൗസീഫ് മൗലവി, ഇബ്രാഹിം ഹനീഫി, മുഹമ്മദ് ഫൈസി കജ,മോണു കൻച്ചില
കാലിക്കറ്റ് മുഹമ്മദ് ഹാജി, ഹസൈനാർ ഹാജി മള്ളങ്കൈ,അബ്ദുൽ റസാഖ് മുസ്ലിയാർ മണ്ണംകുഴി, ഇബ്രാഹിം ഹാജി നാഗപ്പാട് ,അലി പത്വാടി, അലി പൈവളിഗെ, മുഹമ്മദ് സോങ്കാൽ,സലീം ബുറാഖ് സ്ട്രീറ്റ്,ജനറൽ സെക്രട്ടറി അബ്ദുൽ ജബ്ബാർ പത്വാടി സംസാരിച്ചു.