കൊക്കച്ചാൽ വാഫി കോളജ് 13-ാം വാർഷികവും ഒന്നാം സനദ് ദാന സമ്മേളനവും ഫെബ്രുവരി 21,22,23 തീയതികളിൽ ; നൗഫൽ അലി ശിഹാബ് തങ്ങൾ പതാക ഉയർത്തും

കൊക്കച്ചാൽ വാഫി കോളജ് 13-ാം വാർഷികവും ഒന്നാം സനദ് ദാന സമ്മേളനവും ഫെബ്രുവരി 21,22,23 തീയതികളിൽ ; നൗഫൽ അലി ശിഹാബ് തങ്ങൾ പതാക ഉയർത്തും

0 0
Read Time:3 Minute, 45 Second

കൊക്കച്ചാൽ വാഫി കോളജ് 13-ാം വാർഷികവും ഒന്നാം സനദ് ദാന സമ്മേളനവും ഫെബ്രുവരി 21,22,23 തീയതികളിൽ;നൗഫൽ അലി ശിഹാബ് തങ്ങൾ പതാക ഉയർത്തും

കുമ്പള:മമ്മുഞ്ഞി ഹാജി ചാരിറ്റബിൾ ട്രസ്റ്റിന് കീഴിൽ പ്രവർത്തിക്കുന്ന ഉമറലി ശിഹാബ് തങ്ങൾ ഇസ്ലാമിക് അക്കാദമി കൊക്കച്ചാൽ വാഫി കോളേജ് 13-ാം വാർഷിക ഒന്നാം സനദ് ദാന സമ്മേളനം ഫെബ്രുവരി 21,22,23 തിയതികളിൽ കൊക്കച്ചാൽ ക്യാമ്പസിലെ മമ്മുഞ്ഞി ഹാജി നഗറിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഉത്തര മലബാറിന്റെ വൈജ്ഞാനിക മുന്നേറ്റങ്ങൾക്ക് പുതിയ മാതൃകകൾ സൃഷ്ടിച്ച് മുന്നേറുകയാണ് സ്ഥാപനം.
21വെള്ളി ഉച്ചക്ക് രണ്ടിന് നൗഫൽ അലി ശിഹാബ് തങ്ങൾ പതാക ഉയർത്തും.
വൈകിട്ട് 4:30ന് എൻ.പി.എം ഫസൽ ഹാമിദ് കോയമ്മ തങ്ങൾ അൽ ബുഖാരി കുന്നുങ്കൈ മജ്‌ലിസുന്നൂർ ആത്മീയ സംഗമത്തിന് നേതൃത്വം നൽകും.വൈകിട്ട് 7ന് പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങൾ സമ്മേളനം ഉദ്ഘാടനം ചെയ്യും.തുടർന്ന് പത്തോളം പ്രഗത്ഭ ടീമുകൾ മാറ്റുരക്കുന്ന അഖില കേരള മാഷപ്പ് മത്സരം നടക്കും.
22 ശനി രാവിലെ 9 ന് പുരോഗമന വാദത്തിന്റെ ന്യായ വൈകല്യങ്ങൾ എന്ന വിഷയത്തിൽ കേരളത്തിലെ പ്രമുഖ ഇസ്ലാമിക പണ്ഡിതർ നിയന്ത്രിക്കുന്ന പാനൽ ഡിസ്കഷൻ നടക്കും.
ഉച്ചക്ക് ശേഷം നടക്കുന്ന മത
മത സൗഹാർദ സ്നേഹ സംഗമത്തിൽ കർണാടക
ബോർഡർ ഏരിയ ഡെവലെപ്മെന്റ് അതോറിറ്റി പ്രസിഡന്റ് സോമണ്ണ ബെവിൻമാറാദ,ഫാദർ വിശാൽ മെൽവിൻ, മോനിസ് കയ്യാർ, കാൽകൂറ ഫൗണ്ടേഷൻ പ്രസിഡന്റ് പ്രദീപ് കുമാർ കാൽകൂറ, എബി കുട്ടിയാനം
തുടങ്ങിയവർ പങ്കെടുക്കും.
രാത്രി 8.30 ന് ഹാഫിള് മുൻഹിം വാഫി പ്രഭാഷണം നടത്തും.
23 ഞായർ ഉച്ചക്ക് രണ്ടിന് കുടുംബ സംഗമം നടക്കും. രാത്രി 7 ന് സനദ് ദാന സമ്മേളനം നടക്കും.
കോഴിക്കോട് വലിയ ഖാസി പാണക്കാട് സയ്യിദ് നാസർ ഹയ്യ് ശിഹാബ് തങ്ങൾ 130 ഓളം പണ്ഡിതന്മാർക്ക് ശിഹാബി ബിരുദദാനം നിർവഹിക്കും.
സി.ഐ.സി ജന.സെക്രട്ടറി അബ്ദുൽ ഹകീം ഫൈസി ആദൃശ്ശേരി സനദ് ദാന പ്രഭാഷണം നടത്തും.
സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ കുന്നുങ്കൈ, സി.ഐ.സി വൈസ് പ്രസിഡൻ്റ് പി.എസ്.എച്ച്. തങ്ങൾ, രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി,എം.എൽ.എമാരായ
എ.കെ.എം അഷ്റഫ്‌,എൻ.എ നെല്ലിക്കുന്ന് തുടങ്ങിയവർ സംസാരിക്കും.
വാർത്താ സമ്മേളനത്തിൽ ജന.സെക്രട്ടറിയും പ്രൻസിപ്പലുമായ എം.എസ്. ഖാലിദ് ബാഖവി, സ്വാഗത സംഘം ജന. കൺവീനർ സെഡ്.എ കയ്യാർ, വൈസ് പ്രൻസിപ്പൽ അഹ്മദ് കബീർ ഹുദവി, കമ്മിറ്റി അംഗങ്ങളായ ഇദ്ധീൻ അബ്ബ, ചൊക്കാടി മുഹമ്മദ് ഹാജി,ഉനൈസ് വാഫി എന്നിവർ സംബന്ധിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!