ബ്രദേർസ് അട്ക്ക സംഘടിപ്പിക്കുന്ന അഖിലേന്ത്യാ വോളിബോൾ ടൂർണമെൻ്റ് ഡിസംബർ 21ന്; പ്രമുഖ ടീമുകൾ കളത്തിലിറങ്ങും

ബ്രദേർസ് അട്ക്ക സംഘടിപ്പിക്കുന്ന അഖിലേന്ത്യാ വോളിബോൾ ടൂർണമെൻ്റ് ഡിസംബർ 21ന്; പ്രമുഖ ടീമുകൾ കളത്തിലിറങ്ങും

0 0
Read Time:2 Minute, 38 Second

ബ്രദേർസ് അട്ക്ക സംഘടിപ്പിക്കുന്ന അഖിലേന്ത്യാ വോളിബോൾ ടൂർണമെൻ്റ് ഡിസംബർ 21ന്; പ്രമുഖ ടീമുകൾ കളത്തിലിറങ്ങും

കുമ്പള: അട്ക്ക ബ്രദേർസ് ആർട്സ് ആൻഡ് സ്പോർട് ക്ലബ്ബിൻ്റെ 30-ാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന അഖിലേന്ത്യ വോളിബോൾ ടൂർണമെൻ്റിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ബ്രദേർസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് ഭാരവാഹികൾ കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഡിസംബർ 21ശനിയാഴ്ച അടുക്ക ബ്രദേർസ് ഗ്രൗണ്ട് വോളിബോൾ ടൂർണമെൻ്റിന് വേദിയാകും.
സി.ഐ.എസ്.എഫ് ജാർഖണ്ഡ്, ഇന്ത്യൻ പോസ്റ്റൽ, കൊച്ചിൻ കസ്റ്റംസ്, ഇന്ത്യൻ നേവി, ഇൻകം ടാക്സ് കർണാടക, ഐ.ഒ ബി ചെന്നൈ എന്നീ പ്രമുഖ ടീമുകൾ മത്സരത്തിനെത്തും.
അൽഫലാഹ് ഇൻറർനാഷണലിനായി ഇന്ത്യൻ പോസ്റ്റ് താരങ്ങളാണ് കളത്തിലിറങ്ങുക.വോയ്സ് ഓഫ് അടുക്കക്ക് വേണ്ടി സി.ഐ.എസ്.എഫ് റാഞ്ചിയാകും ഇറങ്ങുക.
വിനായക അടുക്കക്ക് വേണ്ടി ഐ.ഒ.ബി ചെന്നൈ, ഹഖ് ന്യൂസ് ആൻഡ് ഷറഫു ബി.പി.സി.എൽ കുമ്പളക്കായി ആൾ ഇന്ത്യ ഇൻകം ടാക്സും, ബ്രദേർസ് സ്പോർട്ടിങിനായി ഇന്ത്യൻ കസ്റ്റംസും,പോണിക്സ് ചിന്നമുഗറിനായി പ്രശസ്തരായ കർണാടക താരങ്ങളും കളത്തിൽ വിസ്മയ പ്രകടനം നടത്തും.

എ.കെ.എം അഷ്റഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.ബ്രദേർസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് ബി.എം.പി അബ്ദുല്ല അധ്യക്ഷനാകും. സെക്രട്ടറി ഹൈദർ അലി എച്ച്.എം സ്വാഗതം പറയും.
നിയുക്ത ലക്ഷദ്വീപ് ഗവർണർ ജസീന്തപണിക്കർ,പ്രസാദ് പണിക്കർ,അബ്ദുൽ ലത്തീഫ് ഉപ്പള എന്നിവർ മുഖ്യാതിഥിയാകും.
രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മേഖലകളിലെ പ്രമുഖർ ഉദ്ഘാടന സംഗമത്തിൽ സംബന്ധിക്കും.
വാർത്താ സമ്മേളനത്തിൽ പ്രസിഡൻറ് ബി.എം.പി അബ്ദുല്ല, കോ- ഓഡിനേറ്റർ യൂസുഫ് സി.എ, കൺവീനർ മഹ്മൂദ് വിൽസ്, ട്രഷറർ ഹമീദ് സി.എ സംബന്ധിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!