0
0
Read Time:51 Second
www.haqnews.in
മഞ്ചേശ്വരത്ത് മരം ദേഹത്ത് വീണ് യുവാവ് മരിച്ചു
മഞ്ചേശ്വരം: മഞ്ചേശ്വരത്ത് മരം ദേഹത്ത് വീണ് യുവാവ് മരിച്ചു .
മഞ്ചേശ്വരം കടമ്പാര്‍ ഇഡിയയില്‍ മരം മുറിക്കുന്നതിനിടെ കയര്‍ പൊട്ടിയതിനെ തുടര്‍ന്ന് മരം ദേഹത്ത് വീണ് തൊഴിലാളി മരിച്ചു. ഗാന്ധിനഗറിലെ മുഹമ്മദ് സത്താറാണ് മരിച്ചത്. അപകടത്തില്‍പ്പെട്ടയുടന്‍ സത്താറിനെ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വ്യാഴാഴ്ച്ച രാവിലെ 11 മണിയോടെയാണ് ദാരുണമായ സംഭവം.
മൃതദേഹം മംഗൽപാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.