“ഈദ് അൽ ഇത്തിഹാദ്”
കെ.എം.സി.സി. മെഗാ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് ഡിസംബർ 2ന് ജദ്ദാഫിൽ

1000 പേര് രക്തദാനം ചെയ്യും ഷംസുദ്ദീൻ ബിൻ മുഹ്‌യദ്ദീൻ രക്തദാനം നൽകികൊണ്ട് ഉൽഘാടനം ചെയ്യും
വിവിധ സ്ഥലങ്ങളിൽ നിന്ന് സൗജന്യ ബസ് സർവീസ് ഉണ്ടായിരിക്കും
ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റി . യു. എ. ഇ. യുടെ അൻപത്തിമൂന്നാം ദേശീയ ദിനത്തോട് അനുബന്ധിച്ചു ഡിസംബർ രണ്ടിന് ദുബായ് ബ്ലഡ് ഡോണേഷൻ സെന്ററിൽ കൈൻഡ്നെസ്സ് ബ്ലഡ് ഡോണേഷൻ ടീമുമായി സഹകരിച്ചു രാവിലെ മുതൽ വൈകുന്നേരം വരെ മെഗാ ബ്ലാഡ് ഡോണേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു അൻപത്തിമൂന്നാം ദേശീയ ദിനത്തോട് അനുബന്ധിച്ചു ആയിരം പേരാണ് രക്തദാനം ചെയ്യാനാണ് പദ്ധതി തയാറാക്കിയിരിക്കുന്നത് ഡിസംബർ അവസാനത്തോടെ 1000 പേര് എന്ന മിഷൻ കംപ്ലീറ്റ് ചെയ്യും ഡിസംബർ രണ്ടിന് ശേഷം ദെയ്‌റയുടെ വിവിധ ഏരിയകളിൽ മൊബൈൽ യൂണിറ്റും ഉണ്ടാകും
ദുബായ് കെ എം സി സി അഡ്വൈസറി ബോർഡ് ചെയർമാൻ ഷംസുദ്ദീൻ ബിൻ മുഹ്‌യദ്ദീൻ രക്തദാനം നൽകിക്കൊണ്ട് ക്യാമ്പ് ഉൽഘാടനം ചെയ്യും
ഡോക്ടർ അന്വര് ആമീൻ,യഹ്യ തളങ്കര ,പി കെ ഇസ്മായിൽ ,പി എ സൽമാൻ , റാഷിദ് ബിൻ അസ്‌ലം , ഡോക്ടർ അബൂബക്കർ കുറ്റിക്കോൽ ,മറ്റു കെ എം സി സി സംസ്ഥാന ജില്ലാ മണ്ഡലം ഭാരവാഹികൾ പങ്കെടുക്കും തുടങ്ങിയവർ പങ്കെടുക്കും
കെ എം സി സി യുടെ പഞ്ചായത്ത് മുനിസിപ്പൽ മണ്ഡലം
കമ്മിറ്റികളും സജീവമായി ക്യാമ്പ് വിജയിപ്പൂക്കാൻ പ്രവർത്തന രംഗത്തുണ്ട് കഴിഞ്ഞ 5 വർഷമായി എല്ലാ യു എ ഇ ദേശീയ ദിനങ്ങളിലും വിഭലമായ രീതിയിൽ ക്യാമ്പുകൾ സംഘടിപ്പിച്ചു കൊണ്ട് ദുബായ്
ഗവൺമെൻ്റിന്നെ പ്രത്യേക പ്രശംസ പത്രം ജിലാ കമ്മിറ്റിക്ക് ലഭിച്ചിട്ടുണ്ട് രക്തദാനം നൽകാൻ വരുന്നവർക്കു അബു ഹൈൽ,നൈഫ് റോഡ് ബര്ദുബായി , കറാമ എന്നീ സ്ഥലങ്ങളിൽ നിന്ന് സൗജന്യ ബസ് സർവീസ് ഏർപ്പാടാകീട്ടുണ്ട് കെ എം സി സി യുടെ
കേന്ദ്ര സംസ്ഥാന ജില്ലാ മണ്ഡലം മുനിസിപ്പൽ പഞ്ചായത്ത് നേതാക്കൾ ,
കെ എം സി സി പ്രവർത്തകർ
സാമൂഹിക സാംസ്കാരിക മേഖലയിലെ സാരഥികൾ
വിവിധ ക്ലബ്ബ്കളുടെയും സംഘടനകളുടെയും ഭാരവാഹികൾ ,വനിതാ കെ എം സി സി ഭാരവാഹികൾ ,ദുബായ് കെ എം സി സി
ഹാപ്പിനെസ്സ് ടീം അംഗങ്ങൾ , വെൽഫിറ്റ് ഇന്റർനാഷ്ണൽ അജ്‌മാൻ ,പീസ് ഗ്രൂപ്പ്,
ഫ്ലൈ മാറ്റ് എൽ എൽ സി വിവിധ കമ്പനികളുടെ സ്റ്റാഫുകൾ തുടങ്ങിയവർ രക്തദാനം ചെയ്യും
ക്യാമ്പ് വിജയിപ്പൂക്കാനും മണ്ഡലം മുനിസിപ്പൽ പഞ്ചായത്ത് തലങ്ങളിൽ കോഡിനേറ്റ് ചെയ്യുവാനും
കോഡിനേറ്റർമാരെ നിയമിച്ചു
മഞ്ചേശ്വരം മണ്ഡലം ,ജില്ലാ സെക്രട്ടറി ആസിഫ് ഹൊസങ്കടി , കാസറഗോഡ്. മണ്ഡലം ജില്ലാ വൈസ് പ്രസിഡൻ്റ് സുബൈർ അബ്ദുല്ല ,
ഉദുമ മണ്ഡലം ജില്ലാ വൈസ് പ്രസിഡണ്ട്
കെ പി അബ്ബാസ് കളനാട് , കാഞ്ഞങ്ങാട് മണ്ഡലം ജില്ലാ വൈസ് പ്രസിഡൻ്റ് ഹനീഫ് ബാവ നഗർ , തൃക്കരിപ്പൂർ മണ്ഡലം ജില്ലാ സെക്രട്ടറി റഫീഖ് കാടാങ്കോട് എന്നിവരെ നിയോഗിച്ചിട്ടുണ്ട്
ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു അബ്ദുല്ല ആറങ്ങാടി ഉൽഘാടനം ചെയ്തു. ആക്ടിംഗ് ജനറൽ സെക്രട്ടറി അഷറഫ് ബായാർ സ്വാഗതം പറഞ്ഞു. മുൻ ജില്ലാ ഭാരവാഹികളായ അഫ്സൽ മെട്ടമ്മൽ , റാഫി പള്ളിപ്പുറം, റഷീദ് ഹാജി കല്ലിങ്കാൽ, ജില്ല ഭാരവാഹികളായ സി എച്ച് നൂറുദ്ദീൻ, റഫീഖ് പടന്ന, ഹസൈനാർ ബീജന്തടുക്ക, കെ പി അബ്ബാസ്, മൊയ്തീൻ ബാവ, ബഷീർ സി എ, ഫൈസൽ മുഹ്സിൻ, പി ഡി നൂറുദ്ദീൻ, റഫീഖ് എ സി , ബഷീർ പാറപ്പള്ളി,
മണ്ഡലം ഭാരവാഹികളായ ഫൈസൽ പട്ടേൽ, റഫീഖ് മാങ്ങാട്, അഷ്കർ ചൂരി, ഹനീഫ് കട്ടക്കാൽ, മൻസൂർ മർത്ത്യ, സത്താർ ആലമ്പാടി, സുഹൈൽ കോപ്പ, സഫ്വാൻ അണങ്കൂർ, തുടങ്ങിയവർ സംബന്ധിച്ചു. ട്രഷറർ ഡോ. ഇസമയിൽ നന്ദി പറഞ്ഞു


