കേരളത്തിലെ ശാസ്ത്രോത്സവം രാജ്യത്തിന് മാതൃക: എ.കെ.എം അഷ്റഫ് എം.എൽ.എ
കുമ്പള:വെല്ലുവിളികളെ മറികടന്ന് ശാസ്ത്രം പുരോഗതി പ്രാപിപ്പിക്കുന്ന വർത്തമാന കാലത്ത് കേരളത്തിലെ സർക്കാർ വിദ്യാലയങ്ങളിൽ നടക്കുന്ന ശാസ്ത്രോത്സവങ്ങൾ രാജ്യത്തിന് തന്നെ മാതൃകയാണെന്നും ലോകം ശ്രദ്ധിക്കുന്ന പ്രതിഭകളെ ഇത്തരം ശാസ്ത്രോത്സവങ്ങളിലൂടെ കേരളം സൃഷ്ടിച്ചെടുത്തതായും എ.കെ.എം അഷ്റഫ് എം.എൽ.എ പറഞ്ഞു.
കുമ്പള ഉപജില്ലാ ശാസ്ത്രോത്സവം കുമ്പള ജി.എസ്.ബി.എസിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുമ്പള പഞ്ചായത്ത് പ്രസിഡൻ്റ് യു.പി താഹിറ യൂസുഫ് അധ്യക്ഷയായി.
എ. ഇ.ഒ ശശിധരൻ സ്വാഗതം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബേബി ബാലകൃഷ്ണൻ,ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ അഡ്വ.സരിത,
കാസർകോട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അഷ്റഫ് കർള, ജില്ലാ പഞ്ചായത്തംഗം ജമീല സിദ്ധീഖ്, ഡി.ഇ.ഒ ദിനേശ വി.മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മുജീബ് കമ്പാർ,
കുമ്പള പഞ്ചായത്ത് സ്ഥിരം ‘ സമിതി അധ്യക്ഷന്മാരായ നസീമ ഖാലിദ്, എം.സബൂറ, ബി.എ റഹ്മാൻ ആരിക്കാടി, ബ്ലോക് പഞ്ചായത്ത് അംഗം പ്രേമ ഷെട്ടി, പഞ്ചായത്തംഗം പ്രേമാവതി,പി.ടി.എ പ്രസിഡൻ്റുമാരായ എ.കെ ആരിഫ്, പ്രസാദ് കുമാർ, പ്രധാന അധ്യാപകരായ ശൈലജ വി.ആർ, വിജയകുമാർ കുമാർ പി, അഹമദ് അലി കുമ്പള, മൊയ്തീൻ അസീസ്, രത്നാകരൻ ജി,
വിനീഷ ഷാജി, അഷ്റഫ് കൊടിയമ്മ, സഹീറ അബ്ദുൽ ലത്തീഫ്, ഡോ.ശിവലാൽ, ഹർഷ എം സംസാരിച്ചു.
പ്രിൻസിപ്പൽ രവി മുല്ലച്ചേരി നന്ദി പറഞ്ഞു.
കേരളത്തിലെ ശാസ്ത്രോത്സവം രാജ്യത്തിന് മാതൃക: എ.കെ.എം അഷ്റഫ് എം.എൽ.എ
Read Time:2 Minute, 24 Second