കുമ്പള സബ്ജില്ലാ കേരള സ്കൂൾ ശാസ്ത്രോത്സവം ഒക്ടോബർ 28,29 തീയതികളിൽ കുമ്പളയിൽ
കുമ്പള: ഈ വർഷത്തെ കുമ്പള സബ് ജില്ലാ കേരള സ്കൂൾ ശാസ്ത്രോത്സവം ഒക്ടോബർ 28,29 (തിങ്കൾ, ചൊവ്വ) തീയതികളിൽ കുമ്പള ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിലും കുമ്പള ജി എസ് ബി എസ് സ്കൂളിലുമായി നടക്കും. കുമ്പള സബ്ജില്ലയിലെ എൽ പി, യൂ പി, ഹൈസ്കൂൾ, ഹയർ സെക്കന്ററി സ്കൂൾ ഉൾപ്പടെ 88 സ്കൂളുകളിൽ നിന്നായി ആറായിരത്തോളം വിദ്യാർത്ഥികൾ രണ്ട് ദിവസങ്ങളിലായി നടക്കുന്ന ശാസ്ത്രോത്സവത്തിൽ മാറ്റുരക്കും.ആദ്യ ദിവസം ശാസ്ത്ര ഗണിത വിഭാഗങ്ങളിലുള്ള മത്സരവും, രണ്ടാം ദിനം സാമൂഹ്യ ശാസ്ത്രം,വിവര സാങ്കേതികം, പ്രവർത്തന പരിചയം വിഭാഗങ്ങളിലുമുള്ള മത്സരമാണ് നടക്കുന്നത്.
ശാസ്ത്രോത്സവത്തിന് തുടക്കം ഒക്ടോബർ 28 തിങ്കൾ രാവിലെ 9 മണിക്ക് സംഘടക സമിതി ജനറൽ കൺവീനറും കുമ്പള ജി എച്ച് എസ് എസ് പ്രൻസിപ്പാളുമായ ശ്രി രവി മുല്ലച്ചേരി പതാക ഉയർത്തും. തുടർന്ന് ഉദ്ഘാടന സമ്മേളനം നടക്കും ശ്രി രാജ്മോഹൻ ഉണ്ണിത്താൻ എം പി ഔപചാരികമായി ഉദ്ഘാടനം നിർവഹിക്കും,ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രിമതി ബേബി ബാലകൃഷ്ണൻ അധ്യക്ഷത വഹിക്കും.
ശ്രി എ കെ എം അഷ്റഫ് എം എൽ എ,ശ്രി എൻ എ നെല്ലിക്കുന്ന് എം എൽ എ,ശ്രി അഡ്വ സി എച്ച് കുഞ്ഞമ്പു എം എൽ എ മുഖ്യ അതിഥികളായി പങ്കെടുക്കും.
കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എ ഷൈമ, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യസ സ്ഥിരം സമിതി ചെയർപേഴ്സൺ അഡ്വ എൻ സരിത,കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സിജി മാത്യു,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ യൂ പി താഹിറ യൂസഫ് കുമ്പള,ബി ശാന്ത ബദിയടുക്ക,സോമ ശേഖര ജെ എസ് എൻമകജെ,സുബ്ബണ്ണ ആൽവ, പുത്തികെ, ഹമീദ് പോസലികേ കുമ്പഡാജെ,ശ്രീധര ബെള്ളൂർ,ഗോപാല കൃഷ്ണ കാറഡുക്ക,അഡ്വ ഉഷ ദേലമ്പാടി, കണ്ണൂർ ആര് ഡി ഒ രാജേഷ് കുമാർ, ജില്ലാ വിദ്യാഭ്യാസ ഡയറക്ടർ മധുസൂദനൻ ടി വി,ജില്ലാ വിദ്യാഭ്യാസ ഓഫീസർ ദിനേശ വി,ജില്ലാ പഞ്ചായത്ത് അംഗം ജമീല സിദ്ദീഖ്, ബ്ളോക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ അഷ്റഫ് കർള, കുമ്പള പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ, പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻമാരായ നസീമ ഖാലിദ്, സബൂറ എം, ബി എ റഹ്മാൻ ആരിക്കാടി, ബ്ളോക് പഞ്ചായത്ത് അംഗം പ്രേമ ഷെട്ടി, പഞ്ചായത്ത് അംഗം പ്രേമവതി,പി ടി എ പ്രസിഡണ്ട്മാരായ എ കെ ആരിഫ്,പ്രസാദ് കുമാർ,കൈറ്റ് കോർഡിനേറ്റർ റോജി ജോസഫ്,അനിൽ കുമാർ മണിയംപാറ ഡയറ്റ്,ജയൻ ബി പി സി,ശ്രീഹർഷൻ പി ഇ സി സെക്രട്ടറി,വിഷ്ണു എച്ച് എം ഫോറം തുടങ്ങിയവർ സംബന്ധിക്കും എ ഇ ഒ ശശിദ്രൻ സ്വാഗതവും കുമ്പള ജി എച്ച് എസ് എസ് പ്രധാന അദ്ധ്യാപിക ശൈലജ വി ആർ നന്ദി പറയും.29ആം തിയതി ഉച്ചയ്ക്ക് 3 മണിക്ക് നടക്കുന്ന സമാപന സമ്മേളനവും പ്രൈസ് വിതരണവും ശ്രി എ കെ എം അഷ്റഫ് എം എൽ എ ഉദ്ഘാടനം ചെയ്യും. കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും സംഘാടക സമിതി ചെയര്പേഴ്സണുമായ ശ്രിമതി യൂ പി താഹിറ യൂസഫ് അധ്യക്ഷത വഹിക്കും.പ്രമുഖ വ്യവസായി കെ കെ ഷെട്ടി മുഖ്യഅതിഥിയായി പങ്കെടുക്കും.കുമ്പള സി ഐ വിനോദ് കുമാർ, പഞ്ചായത്ത് അംഗങ്ങളായ യൂസഫ് ഉളുവാർ,വിവേകാനന്ദ ഷെട്ടി, ശോഭ, എസ് എം സി ചെയർമാൻ അഹ്മദലി കുമ്പള,എം പി ടി എ പ്രസിഡണ്ട് വിനീഷ, ഐറമ്മ,മൊയ്ദീൻ അസീസ്, രത്നാകരൻ,അഷ്റഫ് കൊടിയമ്മ,ടി കെ ജാഫർ,സുരേഷ് കെ,ഗണേഷ് കോളിയാട്ട്,മദസൂദനൻ എം,ബാബു സിദ്ദിബൈൽ,പുഷ്പാന്ഥ് കെ,ഗിരീഷ് എം പി,രാധാകൃഷ്ണൻ പി എ,ഗുരുപ്രസാദ്,സോമനാഥൻ എം,പ്രദീപ് കുമാർ, വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ചു സി എ സുബൈർ സി പി എം,രവി പൂജാരി ഐ എൻ സി,ബി എൻ മുഹമ്മദലി ഐ യൂ എം എൽ,സുജിത് റായ് ബി ജെ പി,ജയപ്രകാശ് സി പി ഐ,സിദ്ദീഖ് റഹ്മാൻ ആർ ജെ ഡി,മുഹമ്മദ് ആനബാഗിൽ എൻ സി പി,രഗുരാം ജെ ഡി എസ്,താജുദ്ദീൻ മൊഗ്രാൽ ഐ എൻ എൽ, സംബന്ധിക്കും
ജി എസ് ബി എസ് ഹെഡ്മാസ്റ്റർ വിജയ കുമാർ സ്വാഗതവും,പ്രോഗ്രാം കമ്മിറ്റി കൺവീനർ ഡോ ശിവലാൽ കെ ജി നന്ദി പറയും.
ശാസ്ത്രോത്സവത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സംഘാടക സമിതി ചെയർ പേഴ്സൺ യൂ പി താഹിറ യൂസഫ്, ജനറൽ കൺവീനർ രവിമുല്ലച്ചേരി വർക്കിങ് കൺവീനർ വിജയ കുമാർ,അഷ്റഫ് കർള പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ ബി എ റഹ്മാൻ ആരിക്കാടി, പി ടി എ പ്രസിഡണ്ട് എ കെ ആരിഫ്,പ്രസാദ് കുമാർ സംബന്ധിച്ചു.
കുമ്പള സബ്ജില്ലാ കേരള സ്കൂൾ ശാസ്ത്രോത്സവം ഒക്ടോബർ 28,29 തീയതികളിൽ കുമ്പളയിൽ
Read Time:6 Minute, 27 Second