ലഹരിക്കെതിരേയുള്ള പോരട്ടത്തിൽ എല്ലാ നാടുകളിലും കൂട്ടായ്മകൾ രൂപപ്പെടണം: യു.ടി ഖാദർ
ബന്തിയോട്: ലഹരിയെന്ന മഹാവിപത്തിനെ നമ്മുടെ നാടുകളിൽ നിന്നും പാടെതുടച്ചു മാറ്റാൻ നാം മുഴുവൻ സമയം ഉയർന്നിരിക്കേണ്ട സമയമാണിതെന്നും,അട്ക്ക ലഹരി വിരുദ്ധ കൂട്ടായ്മ നടത്തുന്ന ഈ പോരാട്ടം മറ്റു പ്രദേശത്തുള്ളവർ കൂടി ഏറ്റെടുക്കണമെന്നും കർണാടക നിയമസഭാ സ്പീകർ യു.ടി ഖാദർ പറഞ്ഞു.
അട്ക്ക ലഹരി വിരുദ്ധ കൂട്ടായ്മ ഒന്നാം വാർഷികാഘോഷത്തിൻ്റെ ഭാഗമായുള്ള
റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.
നിയമ പാലകരെ വിശ്വാസത്തിലെടുത്ത്
നാട് മുഴുവൻ ഒത്തൊരുമിച്ച് നിന്നാൽ എത്ര വലിയ ലഹരി മാഫിയകളെയും തുരത്താൻ നമുക്ക് കഴിയുമെന്നും അദേഹം വ്യക്തമാക്കി.
ബന്തിയോട് നിന്നാരംഭിച്ച റാലി ഇബ്രാഹിം ഒ.കെ ഉദ്ഘാടനം ചെയ്തു. റാലിയിൽ യുവാക്കളും മുതിർന്നവരും കുട്ടികളടക്കം നൂറ് കണക്കിന് ആളുകൾ സംബന്ധിച്ചു.
പ്രദേശത്തെ വിവിധ സ്കൂളുകൾ, കോളജുകൾ, ക്ലബ്ബുകൾ, വ്യാപാര സ്ഥാപനങ്ങൾ,പ്രവാസികൾ, ഓട്ടോ തൊഴിലാളികൾ എന്നിവയുടെ പിന്തുണയോടെയായിരുന്നു സമ്മേളനം സംഘടിപ്പിച്ചത്.
എ.കെ.എം അഷ്റഫ് എം.എൽ.എ അധ്യക്ഷനായി.
അസി.എക്സൈസ് ഇൻസ്പെക്ടർ രഘുനാഥ് മുഖ്യ പ്രഭാഷണം നടത്തി.
ആർജിത ഹിന്ദു സമാജം പ്രസിഡൻ്റ് സ്വാമി ആത്മദാസ് യമി മുഖ്യാതിഥിയായിരുന്നു.
മംഗൽപ്പാടി പഞ്ചായത്ത് പ്രസിഡൻ്റ് റുബീന നൗഫൽ,
ജില്ലാ പഞ്ചായത്തംഗം റഹ്മാൻ ഗോൾഡൻ,ജനമൈത്രി പൊലിസ് ഓഫീസർ മധു, ലഹരി വിരുദ്ധ സമിതി പ്രസിഡൻ്റ് ബി.എം.പി അബ്ദുല്ല,അസീസ് ടിമ്പർ,ഷാഹുൽ ഹമീദ് എന്നിവർ സംസാരിച്ചു. ഹുസൈൻ അട്ക്ക നന്ദി പറഞ്ഞു.