“മെഡ്സ്പൈർ ക്ലിനിക്ക്” പ്രവർത്തനമാരംഭിച്ചു ; എകെഎം അഷ്റഫ് എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു

ബന്തിയോട്: ആരോഗ്യമേഖലയിൽ ദിനേന വികസകുതിപ്പിലേക്ക് മുന്നേറിക്കൊണ്ടിരിക്കുന്ന ബന്തിയോട് ടൗണിനടുത്ത മള്ളങ്കൈയിൽ ആധുനിക സൗകര്യങ്ങളോടെയുള്ള “മെഡ്സ്പൈർ ക്ലിനിക്ക്” മെഡിക്കൽ & ഡെന്റൽ പ്രവർത്തനമാരംഭിച്ചു.
മഞ്ചേശ്വരം എം.എൽ.എ എകെഎം അഷ്റഫ് ഉദ്ഘാടനം നിർവഹിച്ചു.ബഷീർ ഫൈസി പ്രാർത്ഥന നിർവഹിച്ചു.
ഓർത്തോപെഡിക് ഡിപാർട്മെന്റ്,റേഡിയോളജി ഡിപാർട്മെന്റ്,ഡെന്റൽ കെയർ ഡിപാർട്മെന്റ് എന്നീ മേഖലകളിൽ പ്രശസ്തരായ ഡോക്ടർമാരുടെ സേവനമാണ് ഇവിടെ ലഭ്യമാവുക.
ഓർത്തോപെഡിക് ഡിപാർട്മന്റിൽ ഡോ.മുഹമ്മദ് നിസാം .(എം.ബി.ബി.എസ്,എം.എസ്,ഡി.എൻ.ബി)
റേഡിയോളജി ഡിപാർട്മെന്റിൽ ഡോ.അബ്ദുൽ കലാം ഷരീഫ് (എം.ബി.ബി.എസ്, എം.ഡി,ഡി.എം.ആർ.ഡി)
ഡെന്റൽ കെയർ ഡിപാർട്മെന്റിൽ ഡോ.രേഷ്മ ബാനു, ഡോ.ഷുഹൈബ് എന്നീ ഡോക്ടർമാരുടെ സേവനമാണ് ഉണ്ടായിരിക്കുക.
വിശാലമായ പാർക്കിംഗ് സൗകര്യങ്ങളും , ദേശീയ പാത66 ലെ സർവീസ് റോഡിനോട് ചേർന്ന് നിൽക്കുന്നത് കൊണ്ടും ഈ ക്ലിനിക്കിലെത്താൽ വളരെ സൗകര്യപ്രദമാണ്.
എം.ബി യൂസുഫ്,ഗോൾഡൻ അബുദുൽ റഹ്മാൻ,റുബീന നൗഫൽ,അശോക്,കിഷോർ കുമാർ, എ കെ ഹാരിഫ്, ഹമീദ് എരിയാൽ,അബ്ദുൽറഹ്മാൻ മള്ളങ്കൈ,ജലീൽ ഐ.എ,മഹ്മൂദ് എ.കെ, നാസർ ഐഎ,ഹസ്സൻ എ.കെ ,ഫാരിസ് അട്ക്ക എന്നിവർ സംബന്ധിച്ചു.
അപ്പോയിൻമെന്റ് / ബുക്കിംഗ് : 9562080264 ,9847080264


