ഉർദു ദേശീയോദ്ഗ്രഥനത്തിൻ്റെ ഭാഷ;ഖാദർ മങ്ങാട്
കാസർഗോഡ്: ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് മഹത്തായ സംഭാവന നൽകിയ ഉർദു ഭാഷ ദേശീയോദ്ഗ്രഥനത്തിൻ്റെ ഭാഷയാണെന്നും, ഉർദുവിനെ മാറ്റിനിർത്തി ഇന്ത്യക്ക് ഒരു ചരിത്രം രചിക്കാൻ കഴിയിലെന്നും കണ്ണൂർ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ.ഖാദർ മങ്ങാട് പറഞ്ഞു. തെഹ്രീക്കെ ഉർദു കേരള സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദേശീയ ഉർദു ദിനാചരണത്തിൻ്റെ ഭാഗമായി കാസർകോഡ് നടത്തിയ ഉർദു സെമിനാറും, പുതുതായി തെരഞ്ഞെടുക്കപ്പെട്ട കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾക്ക് നൽകിയ സ്വീകരണവും ഉദ്ഘാടനവും ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെഹ്രീക്കെ ഉർദു സംസ്ഥാന പ്രസിഡണ്ട് പി.കെ.സി. മുഹമ്മദ് അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി അസീം മണിമുണ്ട റിപ്പോർട്ട് അവതരിപ്പിച്ചു.
കെ.യു.ടി. എ. സംസ്ഥാന പ്രസിഡണ്ട് ഡോ.ശംസുദ്ദീൻ തിരൂർക്കാട്, ജനറൽ സെക്രട്ടറി സലാം മലയമ്മ, ട്രഷറർ റഷീദ് പന്തല്ലൂർ എന്നിവർക്ക് ഡോ.ഖാദർ മങ്ങാട് ഉപഹാര ദാനം നടത്തി.
സർവ്വീസിൽ നിന്ന് വിരമിക്കുന്ന ടി.അബ്ദുൽ അസീസിന് മഞ്ചേശ്വരം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഷമീന ഇഖ്ബാൽ ഉപഹാര ദാനം നടത്തി. മംഗൽപ്പാടി ഗ്രാമപഞ്ചായത്ത് മെംബർ മജീദ് പഛമ്പള്ള,
ഡോ.ഹസ്സൻ ശിഹാബ്, എം.മോഹനൻ കണ്ണൂർ, ശരീഫ് സാഹബ്, ഷിൻ്റോ തോമസ്, എൻ.അബ്ദുസലാം കോഴിക്കോട്, സലീം എം. പി ശരിഫ് സാഹബ് ,ശബീർ മണി മുണ്ട എം.എ റഹ്മാൻ ശേണി
എന്നിവർ സംസാരിച്ചു. തെഹ്രീക്കെ ഉർദു സെക്രട്ടറി അമീർ കോടിബയൽ നന്ദി പറഞ്ഞു.