വിമാനമെത്തി പത്തുമിനിറ്റിനുള്ളിൽ യാത്രക്കാരന് ആദ്യബാഗ് കിട്ടണം; അരമണിക്കൂറിനുള്ളിൽ എല്ലാ ബാഗുമെത്തണം

0 0
Read Time:1 Minute, 33 Second

വിമാനമെത്തി പത്തുമിനിറ്റിനുള്ളിൽ യാത്രക്കാരന് ആദ്യബാഗ് കിട്ടണം; അരമണിക്കൂറിനുള്ളിൽ എല്ലാ ബാഗുമെത്തണം

ന്യൂഡൽഹി:വിമാനത്തിന്റെ എഞ്ചിൻ ഓഫാക്കി പത്തുമിനിറ്റിനകം യാത്രക്കാരുടെ ആദ്യത്തെ ബാഗ് ലഗേജ് ബെൽറ്റിലെത്തിക്കണമെന്ന് വിമാനക്കമ്പനികളോട് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബി.സി.എ.എസ്.). അരമണിക്കൂറിനുള്ളിൽ എല്ലാ ബാഗുകളും എത്തിക്കണം.
എയർ ഇന്ത്യ, ഇൻഡിഗോ, ആകാശ എയർ, സ്പൈസ് ജെറ്റ്, വിസ്താര, എ.ഐ.എക്സ്. കണക്ട്, എയർ ഇന്ത്യ എക്സ്പ്രസ് എന്നീ വിമാനക്കമ്പനികൾക്കാണ് നിർദേശം നൽകിയിട്ടുള്ളത്. ലഗേജ് വൈകുന്നുവെന്നുള്ള യാത്രക്കാരുടെ പരാതികൾ സ്ഥിരമായതിനെത്തുടർന്നാണ് ഇടപെടൽ.

കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ നിർദേശപ്രകാരം ജനുവരിയിൽ രാജ്യത്തെ ഏഴ് പ്രധാന വിമാനത്താവളങ്ങളിൽ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി ഇക്കാര്യം പരിശോധിച്ചിരുന്നു. തുടർന്നാണ് നിർദേശം ഇറക്കിയത്. ഫെബ്രുവരി 26-ന് പ്രാബല്യത്തിൽവരും.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!