ഉത്തര മലബാറിൻ്റെ ലോകകപ്പ്; കുമ്പള എഫ്.സി സ്പോർട്സ് കാർണിവൽ ഏപ്രിലിൽ

0 0
Read Time:3 Minute, 19 Second

ഉത്തര മലബാറിൻ്റെ ലോകകപ്പ്; കുമ്പള എഫ്.സി സ്പോർട്സ് കാർണിവൽ ഏപ്രിലിൽ

കുമ്പള:കാസർകോടിൻ്റെ മണ്ണിൽ കായിക പ്രേമികളുടെ ആവേശം വാനോളം ഉയർത്താൻ ഉത്തര മലബാറിൻ്റെ ലോകകപ്പ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന കുമ്പള എഫ്.സി സ്പോർട്സ് കാർണിവൽ കാസർകോട് വരുന്നു.
2024 ഏപ്രിൽ 19 മുതൽ 28 വരെ വിദ്യാനഗർ മുൻസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കാർണിവൽ ഉത്തര കേരളത്തിൻ്റെയും
ദക്ഷിണകർണാടകയുടെയും ചരിത്രത്തിൽ ആദ്യത്തേതെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഇരുപതോളം കായിക താരങ്ങളെ തെരഞ്ഞെടുത്ത് അവർക്ക് ആവശ്യമായ മൂന്ന് വർഷത്തെ റസിഡൻഷ്യൽ ഫുട്ബോൾ ക്യാംപ്, ഭക്ഷണം, തമസം,ഡിഗ്രി വിദ്യഭ്യാസം,ഫുട്ബോൾ റഫറിങ് സർട്ടിഫിക്കേഷൻ എന്നീ സൗകര്യങ്ങളോടെ പുതിയ താരങ്ങളെ സൃഷ്ടിച്ച് ജില്ലയുടെ കായിക മേഖലകളിൽ വലിയ ഉയരം കീഴക്കാനുള്ള നിതാന്ത പരിശ്രമത്തിൻ്റെ ഭാഗമായാണ് സ്പോർട്സ് കാർണിവൽ ഒരുക്കുന്നത്.
നമ്മുടെ നാട് കണ്ടും കേട്ടും പരിചയമില്ലാത്ത മത്സര ഇനങ്ങൾ കൂടി ഉൾപ്പെടുത്തിയ സ്പോർട്സ് കാർണിവൽ കായിക കേരളത്തിൻ്റെ ശ്രദ്ധയാകർഷിക്കുന്ന ഒന്നായിരിക്കും.
സ്കൂൾ, കോളജ് തല കായിക മത്സരങ്ങൾ,
അണ്ടർ ആം ക്രിക്കറ്റ്, ഓവർ ആം ക്രിക്കറ്റ്, ഫുട്ബോൾ, കബഡി,എംഎംഎ, ആം വ്രസ്റ്റ്ലിങ്, വോളിബോൾ എന്നീ മത്സരങ്ങൾക്ക് പുറമേ അംഗ പരിമിതരായ കുട്ടികൾക്കുള്ള മത്സരം കാർണിവലിനെ വേറിട്ടതാക്കും.
ബ്ലൈൻ്റ് ഫുട്ബോൾ, വീൽ ചെയറിലൂടെയുള്ള ബാസ്ക്കറ്റ് ബോൾ എന്നിവയാണ് ഇനങ്ങൾ.
കേരളത്തിനകത്തും പുറത്തുമുള്ള പ്രമുഖ കായിക താരങ്ങളെ അണിനിരത്തിയായിരിക്കും സ്പോർട്സ് കാർണിവൽ ഒരുക്കുക.
മൂന്ന് വർഷത്തിനകം ഐ.എസ്.എൽ താരത്തെ സൃഷ്ടിച്ചെടുക്കുക എന്ന ലക്ഷ്യമാണ് പ്രധാനം.
കാർണിവലിൻ്റെ ഭാഗമായി കൺസ്യൂമർ സ്റ്റാളുകൾ, കിഡ്സ് പാർക്ക്,കേരളത്തിൻ്റെ തനത് രുചികൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഭക്ഷ്യമേള, മികച്ച സിനിമാ താരങ്ങളുടെ നേതൃത്വത്തിൽ കലാവിരുന്ന് കാർണിവൽ എന്നിവ പവലിയനെ വേറിട്ടതാക്കും.
വാർത്താ സമ്മേളനത്തിൽ ചെയർമാൻ അഷ്റഫ് കർള, ഇവൻ്റ് കോ-ഓഡിനേറ്റർ ഇബ്രാഹീം കലീൽ, പ്രോഗ്രാം കോ- ഓഡിനേറ്റർ സുകുമാരൻ കുതിരപ്പാടി,പ്രോഗ്രാം ഷോ ഡയറക്ടർ ഷൗക്കത്ത് ലുക്ക സംബന്ധിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!