കാരുണ്യ പ്രവർത്തനം മുസ്ലിം ലീഗിന്റെ മുഖമുദ്ര; അതിൽ രാഷ്ട്രീയം കാണാറില്ല: പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍

0 0
Read Time:4 Minute, 0 Second

കാരുണ്യ പ്രവർത്തനം മുസ്ലിം ലീഗിന്റെ മുഖമുദ്ര; അതിൽ രാഷ്ട്രീയം കാണാറില്ല: പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍

ഉപ്പള: മുസ്ലിം ലീഗിന്റെ ലക്ഷ്യം നന്മ നിറഞ്ഞ
പ്രവര്‍ത്തനമാണെന്നും തനിക്കു ചുറ്റുമുള്ളവരോട് കരുണയുള്ളവരാവുക എന്നത് ഓരോ മുസ്ലിം ലീഗ് പ്രവര്‍ത്തകരുടെയും കടമയാണെന്നും മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. അത്തരം പ്രവർത്തനങ്ങളിൽ രാഷ്ട്രീയം തടസ്സമാകാറില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.
ദുബൈ കെ എം സി സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി മണ്ഡലത്തിൽ നടപ്പിലാക്കുന്ന ബൈത്തുറഹ്മ പദ്ധതിയിലെ അഞ്ചാമത്തെ വീടിന്റെ താക്കോൽദാന ചടങ്ങ് ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഞ്ചേശ്വരം മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലും ഓരോ ബൈത്തുറഹ്മ എന്ന പദ്ധതിയിലെ ഈ വീട് മംഗൽപാടി പഞ്ചായത്തിലെ സോങ്കാൽ കൊടങ്കയിലെ നിർധനയായ ഒരു വിധവക്കും കുടുംബത്തിനുമാണ് നൽകിയത്. മഞ്ചേശ്വരം, കുമ്പള, എൻമകജെ, പുത്തിഗെ പഞ്ചായത്തുകളിലെ അർഹരായ ഓരോ കുടുംബങ്ങൾക്ക് ഇതിനോടകം വീടുകൾ വെച്ച് നൽകിയ ദുബൈ കെ എം സി സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ ആറാമത്തെ വീട് നിർമ്മാണം പൈവളികെ പഞ്ചായത്തിലെ ബായാർ ബള്ളൂരിൽ പുരോഗമിക്കുകയാണ്. വൈസ് പ്രസിഡന്റ് സുബൈർ കുബണൂർ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് മഞ്ചേശ്വരം നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എ കെ ആരിഫ് സ്വാഗതവും ദുബൈ കെ എം സി സി മംഗൽപാടി പഞ്ചായത്ത് പ്രസിഡന്റ് ജബ്ബാർ ബൈദല നന്ദിയും പറഞ്ഞു.
എ കെ എം അഷ്‌റഫ് എം എൽ എ, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എം ബി യൂസുഫ് ബന്തിയോട്, ജില്ലാ സെക്രട്ടറി എം അബ്ബാസ്, മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് അസീസ് മരിക്കെ, ട്രഷറർ യു കെ സൈഫുള്ള തങ്ങൾ, ദുബൈ കെ എം സി സി മഞ്ചേശ്വരം മണ്ഡലം ട്രഷറർ ഇബ്രാഹിം ബേരികെ, ഭാരവാഹികളായ അഷ്‌റഫ് ബായാർ, യൂസുഫ് ഷേണി, മുസ്ലിം ലീഗിന്റെയും വിവിധ പോഷക സംഘടനകളുടെയും നേതാക്കളായ അബ്ദുള്ള മാദേരി, അബ്ദുള്ള മാളിഗെ, അഷ്‌റഫ് കർള, ശാഹുൽ ഹമീദ് ബന്തിയോട്, അബ്ദുള്ള കജെ, സെഡ് എ കയ്യാർ,അസീസ് കളായി, പി കെ ഹനീഫ്, റഹ്മാൻ ഗോൾഡൻ, ബി എം മുസ്തഫ, സിദ്ദിഖ് ദണ്ഡഗോളി, മജീദ് പച്ചമ്പള, അബു റോയൽ, അഷ്‌റഫ് മഞ്ചേശ്വരം, ഗഫൂർ എരിയാൽ, നമീസ് കുദുക്കോട്ടി, ഖാലിദ് കാണ്ടൽ, സിദ്ദിഖ് ബപ്പായിത്തൊട്ടി, ഉമ്മർ അപ്പോളോ, സെഡ് എ മൊഗ്രാൽ, ഇഖ്‌ബാൽ പള്ള, സലിം സന, അഷ്‌റഫ് ക്ലാസിക്, അഷ്‌റഫ് ബലക്കാട്, ആദം ഉദ്യാവർ, ഇബ്രാഹിം ഖലീൽ മഞ്ചേശ്വരം, ബദറുദ്ദീൻ കണ്ടത്തിൽ, എ ആർ കണ്ടത്താട്, മുംതാസ് സമീറ, ആയിഷത് താഹിറ, സമീന ടീച്ചർ,റുബീന നൗഫൽ, ജമീല സിദ്ദിഖ്, ഫാത്തിമ മീഞ്ച, അഷ്‌റഫ് സിറ്റിസൺ, അബ്ദുൽ റഹ്മാൻ കാമിൽ സഖാഫി തുടങ്ങിയവർ സംബന്ധിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!