സഹപ്രവർത്തകന്റെ കുടുംബത്തിന് സ്നേഹവീടൊരുക്കി കേരളബാങ്ക് ജീവനക്കാർ ; താക്കോൽദാനം റിപബ്ലിക് ദിനത്തിൽ

0 0
Read Time:2 Minute, 44 Second

സഹപ്രവർത്തകന്റെ കുടുംബത്തിന് സ്നേഹവീടൊരുക്കി കേരളബാങ്ക് ജീവനക്കാർ ;
താക്കോൽദാനം റിപബ്ലിക് ദിനത്തിൽ

കുമ്പള:കേരള ബാങ്ക് കുമ്പള ബ്രാഞ്ചിലെ കളക്ഷൻ ഏജൻ്റായി ജോലി ചെയ്യുന്നതിനിടെ മരണപ്പെട്ട കുണ്ടാപ്പുവിലെ വിശ്വനാഥ ഗട്ടിയുടെ കുടുംബത്തിന് കേരള ബാങ്ക് ചൗക്കി കല്ലങ്കൈയിൽ നിർമിച്ച വീടിൻ്റെ താക്കോൽ ദാനവും കുടുംബ സഹായ ഫണ്ട് കൈമാറ്റവും ജനുവരി 26ന് നടക്കുമെന്ന് ബന്ധപ്പെട്ടവർ കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ജില്ലയിലെ മുഴുവൻ ജീവനക്കാരും അവരുടെ ശമ്പളത്തിൽ നിന്നും നിശ്ചിത തുക മാറ്റിവെച്ചാണ് സഹപ്രവർത്തകനായ വിശ്വനാഥനെൻ്റെ കുടുംബത്തിന് 11 ലക്ഷത്തിലേറെ തുക ചിലവിൽ സ്നേഹവീടൊരുക്കിയത്.
കേരള ബാങ്ക് ജീവനക്കാർ ഇതാദ്യമായാണ് ഇത്തരമൊരു കാരുണ്യ പ്രവർത്തനത്തിന് ജില്ലയിൽ മുന്നിട്ടിറങ്ങിയത്.
കുടിവെള്ള സൗകര്യം പോലും ലഭ്യമല്ലാത്ത ചെറിയൊരു കൂരക്കുള്ളിൽ രണ്ട് ചെറിയ കുട്ടികളുമൊത്ത് ദുരിതജീവിതം നയിക്കുകയായിരുന്ന ഇവരുടെ ദയനീയത വിശ്വനാഥൻ്റെ മരണത്തോടെയാണ് പുറം ലോകം അറിഞ്ഞത്.
വിശ്വനാഥൻ മരിച്ച് അഞ്ച് മാസമാകുമ്പോഴാണ് കേരള ബാങ്ക് ജീവനക്കാരുടെ കൂട്ടായ്മയിൽ വീടൊരുങ്ങിയത്.
രാവിലെ 9.ന് കേരള ബാങ്ക് പ്രസിഡൻ്റ് ഗോപി കോട്ടമുറിക്കൽ താക്കോൽ ദാനം നിർവഹിക്കും.കേരള ബാങ്ക് ഡയറക്ടർ സാബു അബ്രഹാം അധ്യക്ഷനാകും. ഡയറക്ടർ വൽസല കുമാരി, എക്സിക്യൂട്ടീവ് ഡയറക്ടർ കെ.സി സഹദേവൻ മുഖ്യാതിഥികളാവും. ജനറൽ മാനേജർ അബ്ദുൽ മുജീബ്, ഡപ്യൂട്ടി ജനറൽ മാനേജർ രഹന സി.വി സംസാരിക്കും.
വാർത്താ സമ്മേളനത്തിൽ ഡപ്യൂട്ടി ജനറൽ മാനേജർ രഹന,
നിർമാണ കമ്മിറ്റി ചെയർമാൻ പ്രകാശ് റാവ്, കൺവീനർ രാജൻ.ടി, കുമ്പള ബ്രാഞ്ച് സീനിയർ മാനേജർ ഉണ്ണികൃഷ്ണൻ.പി, കെ.വി ബാലഗോപാലൻ സംബന്ധിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
100 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!