കാസറഗോഡ് വിന്‍ടച്ച് മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി ഉദ്ഘാടനം നാളെ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും

0 0
Read Time:3 Minute, 32 Second

കാസറഗോഡ് വിന്‍ടച്ച് മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി ഉദ്ഘാടനം നാളെ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും


കാസറഗോഡ്:കാസറഗോഡ് വിന്‍ടച്ച് മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി ഉദ്ഘാടനം നാളെ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.
ഗള്‍ഫ് സെക്ടറിലടക്കം വിവിധ ഭാഗങ്ങളില്‍ മികച്ച രീതിയിലുള്ള നിരവധി ആസ്പത്രി ശൃംഖലകള്‍ നടത്തിവരുന്ന ഒരു വ്യക്തി നേതൃത്വം നല്‍കുന്ന വിന്‍ടെച്ച് ഗ്രൂപ്പിന്റെ കീഴിലുള്ള ആസ്പത്രി എന്ന നിലയില്‍ കാസര്‍കോട് ജില്ലക്കാര്‍ക്കും കര്‍ണാടക അതിര്‍ത്തികളിലുള്ളവര്‍ക്കും ഇനി മറ്റൊരു സംസ്ഥാനത്തെയും ആശ്രയിക്കേണ്ടി വരാതെ ഇവിടെ തന്നെ മികച്ച രീതിയിലും എല്ലാവിധ സൗകര്യങ്ങളിലുമുള്ള ഒരു ആസ്പത്രിയാണ് ഉദ്ഘാടനത്തിന് ഒരുങ്ങിയിരിക്കുന്നത്.
ആസ്പത്രിയുടെ സോഫ്റ്റ് ലോഞ്ചിംഗ് കഴിഞ്ഞ മാസം 22ന് നിര്‍വഹിച്ചിരുന്നു. ഇതുവരെയുള്ള നിരീക്ഷണ കാലയളവില്‍ തന്നെ ഏതാനും പ്രസവങ്ങള്‍ വിജയകരമായി നടന്നു. നിരവധി പേര്‍ക്ക് കിടത്തി ചികിത്സ നല്‍കി. ഏതാനും ശസ്ത്രക്രിയകളും വിജയകരമായി നടത്തി. പരീക്ഷണ കാലയളവില്‍ തന്നെ നിരവധി രോഗികളാണ് ചികിത്സ തേടി വിന്‍ടച്ച് മള്‍ട്ടി സ്പെഷ്യാലിറ്റി ആസ്പത്രിയിലെത്തിയത്. കാസര്‍കോട്ടെ ജനങ്ങള്‍ വിന്‍ടെച്ച് ഹോസ്പിറ്റലിനെ ഏറ്റെടുത്ത് കഴിഞ്ഞു. ചുരുങ്ങിയ ചെലവില്‍ മികച്ച ചികിത്സയാണ് ഞങ്ങളുടെ ടാഗ് ലൈന്‍. ഏത് സാധാരണക്കാരനും പോക്കറ്റിലൊതുങ്ങുന്ന ചികിത്സയാണ് ആസ്പത്രി അധികൃതര്‍ വാഗ്ദാനം ചെയ്യുന്നത്.
ഒമാനിലും ബഹ്റൈനിലും അടക്കം ഗള്‍ഫ് സെക്ടറില്‍ ഇദ്ദേഹത്തിന്റെ കീഴില്‍ ഡോക്ടര്‍മാരും പാരാമെഡിക്കല്‍ ടീമും മറ്റു ജീവനക്കാരുമടക്കം അയ്യായിരത്തിലധികം പേര്‍ സേവനം ചെയ്തുവരുന്നു.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എമര്‍ജന്‍സി ടീം, സി.ടി സ്‌കാന്‍, എം.ആര്‍.ഐ, ഡയബിറ്റ് സ്പെഷ്യല്‍ കെയര്‍ തുടങ്ങി മികച്ച സ്പെഷ്യാലിറ്റി ഇവിടെ സൗകര്യം നിലവില്‍ ലഭ്യമാണ്. ആദ്യത്തെ ഒരു മാസം ഡോക്ടര്‍മാരുടെ സേവനം പൂര്‍ണ്ണമായും സൗജന്യമായിരിക്കും. ലാബടക്കമുള്ള പരിശോധനകള്‍ക്ക് ഉദ്ഘാടനത്തിന്റെ ഭാഗമായി 25 ശതമാനം ഇളവ് നല്‍കുന്നുണ്ട്.
പത്രസമ്മേളനത്തില്‍ അബ്ദുല്‍ ലത്തീഫ് ഉപ്പള ഗേറ്റ് (ചെയര്‍മാന്‍), അബ്ദുല്‍ കരീം കോളിയാട് (ഡയറക്ടര്‍), ഹനീഫ് അരമന (ഡയറക്ടര്‍), ഡോ. ഹസീന ഹനീഫ് (ഡയറക്ടര്‍), ഡോ. ആയിഷത്ത് ഷക്കീല (ഡയറക്ടര്‍), ഡോ. ഇസ്മയില്‍ ഫവാസ് (മാനേജിംഗ് ഡയറക്ടര്‍), ദില്‍ഷാദ് (ഡയറക്ടര്‍), ഡോ. ഡാനിഷ് (മെഡിക്കല്‍ ഡയറക്ടര്‍) സംബന്ധിച്ചു.

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!