അശ്അരിയ്യ സിൽവർ ജൂബിലിക്കും സനദ് ദാന സമ്മേളനതതിനും തുടക്കമായി ; നവം.1 മുതൽ 3 വരെയാണ് പരാപാടി നടക്കുക

0 0
Read Time:3 Minute, 19 Second

അശ്അരിയ്യ സിൽവർ ജൂബിലിക്കും സനദ് ദാന സമ്മേളനതതിനും തുടക്കമായി ; നവം.1 മുതൽ 3 വരെയാണ് പരാപാടി നടക്കുക


കുമ്പള.ബണ്ട്വാൾ സുരിബൈൽ അശ്അരിയ്യ സിൽവർ ജൂബിലിയും സനദ് ദാന സമ്മേളവും ആരംഭിച്ചു.
നവംബർ 1 മുതൽ 3 വരെ വിവിധ പരിപാടികളോടെ സുരിബൈൽ അശ്അരിയ്യ നഗറിൽ വെച്ച് നടത്തപ്പെടുന്നത്.
ഇതോടനുബന്ധിച്ച് ശൈഖുനാ സുരിബൈൽ ഉസ്താദ് 22 -ാം ആണ്ടുനേർച്ചയും നടക്കും.
1 ന് വൈകിട്ട് 6.30ന് മഖാം സിയാറത്തിന് ബോൾമാർ ഉസ്താദ് നേതൃത്വം നൽകും. തുടർന്ന് ശാദുലി റാത്തീബിന് പൊയ്യത്തബയൽ മുദരിസ് അബ്ദുൽ മജീദ് ഫൈസി നേതൃത്വം നൽകും.
രാത്രി 8.30 ന് ആത്മീയ സംഗമത്തിന് സയ്യിദ് അത്താ ഉള്ള തങ്ങൾ ഉദ്യാവരം നേതൃത്വം നൽകും. നൗഫൽ സഖാഫി കളസ മുഖ്യ പ്രഭാഷണം നടത്തും.
2 ന് വൈകിട്ട് 6.30ന് മദനീയം മജ്ലിസിന് അബ്ദുൽ ലത്തീഫ് സഖാഫി കാന്തപുരം നേതൃത്വം നൽകും. തുടർന്ന് ജലാലിയ്യ റാത്തീബിന് സയ്യിദ് പൂക്കുഞ്ഞി തങ്ങൾ ഉദ്യാവരം, ബായാർ തങ്ങൾ സമാപന പ്രാർത്ഥനക്ക് നേതൃത്വം നൽകും.നവം.3 രാവിലെ 5ന് മലപ്പുറം ത്വാഹ തങ്ങളുടെ നേതൃത്വത്തിൽ ബുർദ മജ്ലിസ് നടക്കും. തുടർന്ന് ഖതമുൽ ബുഖാരി അബൂബക്കർ ബാഖവി ലക്ഷദ്വീപ്, ഖത്മുൽ ഖുർആന് ജാമിഅ സഅദിയ്യ പ്രെ. സ്വാലിഹ് മുസ് ലിയാർ എന്നിവർ നേതൃത്വം നൽകും. സയ്യിദ് മദക്ക തങ്ങൾ സന്ദൽ സ്വീകരിക്കും. വൈകിട്ട് 6.30ന് സമാപന സമ്മേളനം കുമ്പോൽ സയ്യിദ് കെ.എസ്. ആറ്റക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. ഓലമുണ്ട ഉസ്താദ് അധ്യക്ഷനാകും. സയ്യിദ് ഖലീലുൽ ബുഖാരി തങ്ങൾ സനദ് ദാനം നിർവഹിക്കും.പേരോട് അബ്ദുൽ റഹിമാൻ സഖാഫി മുഖ്യ പ്രഭാഷണം നടത്തും.
സയ്യിദ് അഷ്റഫ് തങ്ങൾ ആദൂർ പ്രാർത്ഥന നടത്തും.
കർണാടക സ്പീകർ യു.ടി ഖാദർ, യു.ടി ഇഫ്ത്തിഖാർ, യേനപ്പോയ അബ്ദുല്ല ഹാജി, അബ്ദുല്ല ഹാജി നൽക്ക, സയ്യിദ് ഇസ്മയിൽ തങ്ങൾ ഉജിരെ, സയ്യിദ് സഹീർ തങ്ങൾ മള്ഹർ, സയ്യിദ് ജലാൽ തങ്ങൾ മള്ഹർ, മാണി ഉസ്താദ്, ഹുസൈൻ സഅദി കെ.സി റോഡ് തുടങ്ങിയവർ സംബന്ധിക്കും.
കവിതാ രചനയിൽ കർണാടക സർക്കാർ അംഗീകാരം ലഭിച്ച ബണ്ണൂർ ആമിർ അശ്അരിയെ ചടങ്ങിൽ ആദരിക്കും.
വാർത്താ സമ്മേളനത്തിൽ അശ്അരിയ്യ വൈസ് പ്രസിഡൻ്റ് സയ്യിദ് ശിഹാബുദ്ധീൻ തങ്ങൾ മദക്ക, ജനറൽ മാനേജർ സി.എച്ച്. മുഹമ്മദലി സഖാഫി അശ്അരി, കേന്ദ്ര കമ്മിറ്റി മെമ്പർ യൂസുഫ് മദനി, മുസ്തഫ കടമ്പാർ സംബന്ധിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!