താലൂക്ക് ആശുപത്രിയോട് വീണ്ടും അവഗണന, രാത്രികാല ചികിത്സ നിർത്തലാക്കി;മംഗൽപാടി ജനകീയവേദി മന്ത്രിക്ക് നിവേദനം നൽകി

0 0
Read Time:2 Minute, 39 Second

താലൂക്ക് ആശുപത്രിയോട് വീണ്ടും അവഗണന, രാത്രികാല ചികിത്സ നിർത്തലാക്കി;മംഗൽപാടി ജനകീയവേദി മന്ത്രിക്ക് നിവേദനം നൽകി

മംഗൽപാടി ആസ്ഥാനാശുപത്രിയിലെ രാത്രികാല ചികിത്സ നിർത്തലാക്കാനുള്ള ആശുപത്രി സുപ്രണ്ടിന്റെ തീരുമാനത്തിനെതിരെ മംഗൽപ്പാടി ജനകീയവേദി ജില്ലയുടെ ചുമതലയുള്ള മന്ത്രി ശ്രീ അഹമ്മദ്‌ ദേവർകോവിലിന് നിവേദനം നൽകി.ജനകീയവേദി നേതാക്കളായ , സിദ്ദിഖ് കൈകമ്പ, അബു തമാം, മെഹമൂദ് കൈകമ്പ,അശാഫ്മൂസ,കെ എഫ് ഇക്ബാൽ എന്നിവരാണ് ഐ എൻ എൽ നേതാവ് ശ്രീ. ഫക്രുദ്ദിനൊപ്പംമന്ത്രിക്ക് നിവേദനം നൽകിയത്.ആശുപത്രിയുടെ അടിസ്ഥാന സൗകര്യവും ചികിത്സ സൗകര്യവും വർധിപ്പിക്കാനും സർക്കാർ ആശുപത്രിക്ക് അനുവദിച്ചു എന്ന് പറയുന്ന കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് കെട്ടിടംപണി ഉടൻ ആരംഭിക്കുന്നതിനും വേണ്ടി ജനകീയവേദി ഈയിടെ സമരം ചെയ്തിരുന്നു. ഇതിനിടയിലാണ് രാത്രികാല സേവനം നിർത്താനുള്ള അധികാരികളുടെ തീരുമാനം.കേരളത്തിൽ ആശുപത്രികളുടെ അടിസ്ഥാന വികസനവും ചികിത്സാ സൗകര്യവും കൂടുതൽ മെച്ചപ്പെടുത്തുന്നതിന് വേണ്ടി ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ആശുപത്രി സന്ദർശനവും വിലയിരുത്തലുകളും നടന്നുവരുമ്പോഴാണ് ഇതെല്ലാം പ്രഹസനമാണെന്ന് ജനത്തിന് തോന്നിപ്പിക്കുന്ന ഇത്തരം ധിക്കാരം അ ധികാരികൾ നടത്തുന്നത്.സർക്കാരിന്റെയോ മേലധികാരികളുടെയോ അനുമതിപോലും ഇല്ലാതെയാണ്ആശുപത്രി സൂപ്രണ്ടിന്റെ തീരുമാനം.ഇത് ജനങ്ങളോടുള്ള വെല്ലുവിളിയും ജനത്തിന്റെ അവകാശത്തിന്മേലുള്ള കടന്നുകയറ്റവുമാണെന്ന് നിവേദനത്തിൽ സൂചിപ്പിച്ചു.അതിനാൽ സൂപ്രണ്ടിന്റെ തീരുമാനം ഉടൻപിൻവലിച്ച് ആശുപത്രിയിലെ രാത്രികാല ചികിത്സ തുടരാനും കൂടുതൽ ഡോക്ടർമാരെയും ജീവനക്കാരെയും അനുവദിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
100 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!