മസ്ക്കറ്റ് കെ.എം.സി.സി ബൈത്തുറഹ്മ സമർപ്പണം ഒക്ടോബർ 15ന്

0 0
Read Time:2 Minute, 22 Second

മസ്ക്കറ്റ് കെ.എം.സി.സി ബൈത്തുറഹ്മ സമർപ്പണം ഒക്ടോബർ 15ന്

കുമ്പള: ജീവകാരുണ്യ മേഖലകളിൽ സമാനതകളില്ലാത്ത പ്രവർത്തനം നടത്തി വരുന്ന മസ്ക്കറ്റ് കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി കുമ്പള പഞ്ചായത്തിലെ നിർധന കുടുംബത്തിന് നിർമിച്ചു നൽകുന്ന ആദ്യ ബൈത്തുറഹ്മ സമർപ്പണം ഒക്ടോബർ 15ന് വൈകിട്ട് നാലിന് ബംബ്രാണ അണ്ടിത്തടുക്കയിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഒമാൻ ചേമ്പർ ഓഫ് കൊമേഴ്സ് അംഗവും മസ്ക്കറ്റ് കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം ചെയർമാനുമായ അബ്ദുൽ ലത്തീഫ് ഉപ്പള ഗേറ്റ് താക്കോൽ ദാനം നിർവഹിക്കും.എ.കെ.എം അഷ്റഫ് എം.എൽ.എ മുഖ്യാഥിതിയാകും. സുമനസ്കനായ ഒരു വ്യക്തി നൽകിയ ആറ് സെൻ്റ് ഭൂമിയിലാണ് ബൈത്തുറഹ്മ നിർമിച്ചത്. 2015ൽ രൂപീകൃതമായ മസ്ക്കറ്റ് കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ വ്യത്യസ്തങ്ങളായ സാമുഹിക,ജീവകാരുണ്യ പ്രവർത്തനങ്ങളും, വിദ്യാഭ്യാസ സ്കോളർഷിപ്പുകളും ഇതിനോടകം തന്നെ ശ്രദ്ധ നേടിയിരുന്നു.
ചടങ്ങിൽ മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് കല്ലട്ര മാഹിൻ ഹാജി, ജന.സെക്രട്ടറി എ. അബ്ദുൽ റഹിമാൻ, ട്രഷറർ പി.എം മുനീർ ഹാജി, മണ്ഡലം പ്രസിഡൻ്റ് അസീസ് മെരിക്കെ, ജന.സെക്രട്ടറി എ.കെ ആരിഫ്, ട്രഷറർ യു.കെ സൈഫുള്ള തങ്ങൾ, മുസ് ലിം ലീഗ്, പോഷക അനുബന്ധ ജില്ലാ, മണ്ഡലം പഞ്ചായത്ത് നേതാക്കൾ സംബന്ധിക്കും.
വാർത്താ സമ്മേളനത്തിൽ മസ്ക്കറ്റ് കെ.എം.സി.സി മണ്ഡലം പ്രസിഡൻ്റ് അബൂ ഹാജി റോയൽ, വൈസ് ചെയർമാൻഅബൂബദ് രിയാ നഗർ, സെക്രട്ടറിമാരായ ഖലീൽ മത്റ,കരീംകക്കടം, അഡ്വൈ.അംഗം മൊയ്തീൻ കക്കടം എന്നിവർ പങ്കെടുത്തു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!