‘ബെളിഞ്ചയിലെ മുസ്ലിം പൈതൃകം’ പുസ്തകം പ്രകാശനം ചെയ്തു
ബദിയടുക്ക: ബെളിഞ്ചയിലെ മുസ്ലിം പൈതൃകത്തെപ്പറ്റി ഹാഫിള് എൻ കെ എം മഹ്ളരി ബെളിഞ്ച എഴുതി തയ്യാറാക്കിയ പുസ്തകം പ്രകാശിതമായി.
നൂറ്റാണ്ടിൻ്റെ കാലപ്പഴക്കമുള്ള ബദർ ജുമാ മസ്ജിദും കർക്കിടഗോളി സ്വാദിഖ് ഷാഹ് വലിയുല്ലാഹിയുടെ ചരിതവും വിവരണീയമാക്കിയിട്ടുണ്ട്.
സാമൂഹ്യ ചുറ്റുപാടും വിദ്യാഭ്യാസ മേഖലയുമെല്ലാം പുസ്തകത്തിൽ പ്രതിപാദന വിഷയമാണ്.
നാട്ടിലെ കാരണവന്മാരിൽ നിന്നും ഒപ്പിയെടുത്ത വിവരണമാണ് പ്രധാന പ്രമാണം.
ബെളിഞ്ചയിലെ ഹദ്ദാദ് ജുമാ മസ്ജിദും, മഹബ്ബ കൾച്ചറൽ സെൻ്ററുമെല്ലാം ഉൾക്കൊള്ളിച്ച പുസ്തകം നാട്ടുകാർക്കിടയിൽ പുത്തൻ അനുഭവം നൽകിയിട്ടുണ്ട്.
ബെളിഞ്ച എന്ന പ്രയോഗത്തിൻ്റെ ഉൾഭവത്തെപ്പറ്റിയുള്ള വിശദ വിവരണവും അടങ്ങിയിട്ടുണ്ട്.
ബെളിഞ്ച മഹബ്ബ കൾച്ചറൽ സെൻ്ററിന് കീഴിൽ സ്ഥാപിച്ച ദിറാസത്തുൽ ഖുർആൻ സെൻ്ററിൻ്റെ ശിലാസ്ഥാപന ചടങ്ങിലായിരുന്നു പ്രകാശനം.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗവും ഉള്ളാൾ ഖാസിയുമായ സയ്യിദ് ഫളൽ കോയമ്മ കൂറായുടെ സാന്നിധ്യത്തിൽ കേരള പുരാവസ്തു തുറമുഖ വകുപ്പ് മന്ത്രി അഹ്മദ് ദേവർകോവിൽ പ്രമുഖ വ്യവസായി അബ്ദുറഹീം ഹാജി പുത്തിരിയടുക്കക്ക് നൽകി പ്രകാശനം ചെയ്തു.
കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സിജി മാത്യു,കുമ്പടാജ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഹമീദ് പൊസോളിഗെ ഡോ. സയ്യിദ് ശുഹൈബ് തങ്ങൾ കുമ്പോൽ, ഖയ്യൂം മാന്യ, ഹസൈനാർ സഅദി, ഫൈസൽ നെല്ലിക്കട്ട, അറഫാത്ത് നാട്ടക്കൽ, ലെത്തീഫ് ചാക്കറ്റടി, കബീർ ഹിമമി ബോവിക്കാനം, അബ്ദുൽ ഖാദർ സഅദി ചുള്ളിക്കാനം, ഖലീഫ ഉദിനൂർ, ഫാറൂഖ് ഹാജി കുമ്പടാജ ഹാഫിള് അബ്ദുൽ മജീദ് സഖാഫി പള്ളപ്പാടി,കബീർ ഹിമമി സഖാഫി,അസീസ് കടപ്പുറം, അബൂബക്കർ ഫൈസി കുമ്പടാജ, കെ എച്ച് അബ്ദുല്ല മാസ്റ്റർ, അബ്ദുറഹ്മാൻ സഅദി പളളപ്പാടി, എസ് മുഹമ്മദ് മുസ്ലിയാർ, അബ്ദുല്ല സുഹ്രി തുപ്പക്കൽ, നാസർ ഹിമമി അക്കര, നാസർ ഹിമമികടമ്പ്, സുബൈർ ഗുരിയടുക്ക, ജമാൽ അക്കര, ഉസ്മാൻ മൗലവി പാലഗം, ഹമീദ് ആദൂർ, അബ്ദുലെത്തീഫ് ഗോളിക്കട്ട, സിദ്ദീഖ് പൂത്തപ്പലം,നസീർ നാരമ്പാടി, തുടങ്ങിയവർ സംബന്ധിച്ചു.
പടം :ബെളിഞ്ചയുടെ മുസ്ലിം പൈതൃകമെന്ന പുസ്തകം മന്ത്രി അഹമദ് ദേവർ കോവിൽ അബ്ദുറഹീം ഹാജി പുത്തിരിയടുക്കക്ക് നൽകി പ്രകാശനം ചെയ്യുന്നു.