മംഗൽപാടി അട്ക്കയിൽ എൽ.പി സ്കൂൾ അനുവദിക്കണം:എൻ. സി. പി. നിവേദനം നൽകി

0 0
Read Time:2 Minute, 4 Second

മംഗൽപാടി അട്ക്കയിൽ എൽ.പി സ്കൂൾ അനുവദിക്കണം:എൻ. സി. പി. നിവേദനം നൽകി

ഉപ്പള: മംഗൽപാടി പഞ്ചായത്തിലെ അട്ക്കയിൽ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സർവേ നമ്പർ 450/16 ലുള്ള 44 സെന്റ് ഭൂമിയിൽ LP സ്കൂൾ സ്ഥാപിക്കണമെന്ന് NCP മഞ്ചേശ്വരം ബ്ലോക്ക് പ്രസിഡന്റ്‌ മെഹ്മൂദ് കൈകമ്പ സർക്കാരിനോട് ആവശ്യപെട്ടു.
1994 ൽ റവന്യു വിഭാഗം വിദ്യാഭ്യാസ വകുപ്പിന് ഈ സ്ഥലത്ത് LP സ്കൂളിന്റെ ആവശ്യകത മനസ്സിലാക്കി വിട്ട് കൊടുത്ത പ്രസ്തുത 44 സെന്റ് സ്ഥലം വർഷങ്ങളായി ഉപയോഗ ശൂന്യമായി കിടക്കുകയാണ്. ഈ പ്രദേശത്തെ നിരവധി
കൊച്ചു കുട്ടികൾ മംഗല്പാടി സ്കൂളിനെയാണ് നിലവിൽ പഠനത്തിനായി ആശ്രയിക്കുന്നത്. ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് നിലവിൽ യാത്രാ ദുരിതം രൂക്ഷമായ സാഹചര്യത്തിൽ സ്കൂളിന്റെ ആവശ്യകത ഇവിടെ ഏറി വരികയാണ്.
നിലവിൽ വിദ്യാർത്ഥികളുടെ
പഠനം വഴിമുട്ടിയ അവസ്ഥയിലാണ്.
ലോവർ പ്രൈമറി സ്കൂളിന്റെ ആവശ്യം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ പെടുത്തി നേടിയെടുക്കാനുള്ള ശ്രമത്തിലാണ് നിതാന്ത പരിശ്രമത്തിലാണ് നാട്ടുകാർ. ഇത് സംബന്ധിച് മുഖ്യമന്ത്രി പിണറായി വിജയൻ, വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി, എ. കെ. എം. അഷ്‌റഫ്‌ എം. എൽ. എ, വിദ്യാഭ്യാസ ഡയറക്ടർ, മംഗല്പാടി പഞ്ചായത്ത്‌ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഇർഫാന ഇഖ്ബാൽ എന്നിവർക്ക് മഹ്മൂദ് നിവേദനം നൽകി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!