നാഷണൽ സെറിബ്രൽ പാൽസി ഫുട്ബോൾ ചാമ്പ്യൻഷിപ്പ്;കേരളത്തിന് കിരീടം , അഭിമാനമായി കാസറഗോഡ് ജില്ലയിലെ താരങ്ങളും
ന്യൂ ഡൽഹി: ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന രണ്ടാം നാഷണൽ സെറിബ്രൽ പാൽസി ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളം കിരീടം നില നിർത്തി. എതിരില്ലാത്തെ മൂന്ന് ഗോളുകൾക്ക് തമിഴ്നാടിനെ തോല്പിച്ചത്.
30 മിനിറ്റിന്റെ രണ്ട് പകുതികളാണ് മത്സരങ്ങൾ.
ശ്യാം മോഹൻ, അബ്ദുൽ ഹമീദ്, സാം ആന്റണി, അബ്ദുൽ മുനീർ, സിജോ ജോസഫ്, മുഹമ്മദ് അജ്നാസ്, വിനീഷ്, നിഖിൽ മനോജ് , ഷാരോൺ എന്നിവരാണ് ടീമംഗങ്ങൾ.
രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന, മദ്യപ്രദേശ് തുടങ്ങി പത്ത് ടീമുകൾ പങ്കെടുത്തു.
കാസറഗോഡിന്റെ അഭിമാന താരങ്ങളായ ഹമീദ് ചെർക്കളയും,
ശ്യാം മോഹൻ ചെയ്യോത്തും കേരള ടീമിൽ ഇടം നേടിയിരുന്നു
കേന്ദ്ര കായിക യുവജന ക്ഷേമ മാന്ദ്രാലയം സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ് ) എന്നിവരുമായി സഹകരിച്ച് സെരിബ്രൽ പാൽസി സ്പോർട്സ് ഓഫ് ഇന്ത്യയാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചത്.
സെറിബ്രൽ പാൽസി
സ്പോർട്സ് അസോസിയേഷൻ ഓഫ് കേരളയാണ് കേരള ടീമിനെ ചാമ്പ്യൻഷിപ്പിൽ പങ്കെടുപ്പിച്ചത്.
അസോസിയേഷൻ സെക്രട്ടറി ഗിരിജ കുമാരിയാണ് ടീം മാനേജർ
ബിലാലാണ് മുഖ്യ പരിശീലകൻ സഹപരിശീലകാരായി ആർ അഭിരാജ്, ഗോകുൽ കൃഷ്ണൻ എന്നിവരും ഉണ്ടായിരുന്നു.