മലയാളം ഒന്നാം ഭാഷ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകുകയില്ലെന്ന നിലപാടിൽ നിന്ന് ബേക്കൂർ സ്കൂൾ അധികൃതർ പിന്മാറി;ഡി.എൽ.എസ്. എ.യിൽ പരിഹാരമായി
ഉപ്പള :ബേക്കൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഇംഗ്ലീഷ് മീഡിയം ക്ലാസിൽ മലയാളം ഒന്നാം ഭാഷ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് എട്ടാം ക്ലാസിൽ പ്രവേശനം നൽകുകയില്ലെന്ന നിലപാടിൽ നിന്ന് സ്കൂൾ അധികൃതർ പിന്മാറി. ഒന്നാം ഭാഷ ഏതെന്ന് നോക്കാതെ എട്ടാം ക്ലാസിൽ പ്രവേശനം നേടിയ എല്ലാ കുട്ടികൾക്കും പ്രവേശനം അനുവദിക്കുകയും ടൈംടേബിളിൽ ആവശ്യമായ ക്രമീകരണം നടത്തി ഇംഗ്ലീഷ് മലയാളം കന്നട ക്ലാസുകളിൽ ഒന്നാം ഭാഷ ഒരേ സമയം ബേക്കൂർ ഹൈസ്കൂൾ പ്രവേശനം ഡി.എൽ.എസ്. എ.യിൽ പരിഹാരമായി.
ബേക്കൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഇംഗ്ലീഷ് മീഡിയം ക്ലാസിൽ മലയാളം ഒന്നാം ഭാഷ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് എട്ടാം ക്ലാസിൽ പ്രവേശനം നൽകുകയില്ലെന്ന നിലപാടിൽ നിന്ന് സ്കൂൾ അധികൃതർ പിന്മാറി. ഒന്നാം ഭാഷ ഏതെന്ന് നോക്കാതെ എട്ടാം ക്ലാസിൽ പ്രവേശനം നേടിയ എല്ലാ കുട്ടികൾക്കും പ്രവേശനം അനുവദിക്കുകയും ടൈംടേബിളിൽ ആവശ്യമായ ക്രമീകരണം നടത്തി ഇംഗ്ലീഷ് മലയാളം കന്നട ക്ലാസുകളിൽ ഒന്നാം ഭാഷ ഒരേസമയം പഠിപ്പിക്കും എന്ന വ്യവസ്ഥയിലാണ് ഒത്തുതീർപ്പ്. ഇംഗ്ലീഷ് മീഡിയത്തിൽ മറ്റൊരു ഡിവിഷന് മതിയായ കുട്ടികൾ ഉണ്ടായാൽ മലയാളം വിഭാഗത്തിന് മാത്രമായി ഇംഗ്ലീഷ് മീഡിയം തുടങ്ങാനും തീരുമാനമായി. ഭരണഭാഷ വികസന സമിതിയെ പ്രതിനിധീകരിച്ച് പ്രസിഡണ്ട് എം.കെ.അലി മാസ്റ്റർ, ട്രഷറർ അബ്ബാസ് ഓണന്ത,മഹമൂദ് കൈക്കമ്പ,സത്യൻ സി ഉപ്പള എന്നിവരും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സി കെ വാസു, ഡി.ഇ.ഒ.നന്ദികേശൻ, ഹെഡ്മിസ്ട്രസ് ലക്ഷ്മി എം. എ എന്നിവർ ഹിയറിങ്ങിൽ പങ്കെടുത്തു. സബ് ജഡ്ജ് വന്ദന.ആർ. മുമ്പാകെയാണ് ഹിയറിങ് നടന്നത്.
മലയാളം ഒന്നാം ഭാഷ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകുകയില്ലെന്ന നിലപാടിൽ നിന്ന് ബേക്കൂർ സ്കൂൾ അധികൃതർ പിന്മാറി;ഡി.എൽ.എസ്. എ.യിൽ പരിഹാരമായി
Read Time:2 Minute, 45 Second