5 വാഗ്ദാനങ്ങൾ ഇന്ന് മുതൽ നടപ്പാക്കും: കർണ്ണാടകയ്ക്ക് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഉറപ്പ്

0 0
Read Time:3 Minute, 12 Second

5 വാഗ്ദാനങ്ങൾ ഇന്ന് മുതൽ നടപ്പാക്കും: കർണ്ണാടകയ്ക്ക് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഉറപ്പ്

ബെംഗളൂരു: തിരഞ്ഞെടുപ്പ് സമയത്ത് ജനങ്ങൾക്ക് നൽകിയ 5 വാഗ്ദാനങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ തീരുമാനമുണ്ടാകുമെന്ന് പുതിയ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉറപ്പ് നൽകി.
കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് സംസാരിക്കവേയാണ് സിദ്ധരാമയ്യ ഈ കാര്യം പറഞ്ഞത്.

1.ഗൃഹജ്യോതി- എല്ലാ വീടുകളിലും 200 യൂണിറ്റ് സൗജന്യ വൈദ്യുതി

2.ഗൃഹലക്ഷ്മി- വീട്ടിലെ കുടുംബനാഥയ്ക്ക് 2000 രൂപ

3.അന്നഭാഗ്യ- ബി.പി.എൽ കുടുംബങ്ങളിലെ ഓരോ അംഗത്തിനും എല്ലാ മാസവും 10 കിലോ അരി

4.യുവനിധി- തൊഴിലില്ലാത്ത ബിരുദധാരികൾക്ക് 3,000 രൂപയും തൊഴിലില്ലാത്ത ഡിപ്ലോമയുള്ളവര്‍ക്ക് 1,500 രൂപയും. 18-25 പ്രായപരിധിയിലുള്ളവര്‍ക്ക് രണ്ട് വർഷത്തേക്ക്

5.ശക്തി- കർണാടകയിലുടനീളം സ്ത്രീകൾക്ക് സര്‍ക്കാര്‍ ബസുകളിൽ സൗജന്യ യാത്ര

ഈ അഞ്ച് പദ്ധതികള്‍ നടപ്പിലാക്കാന്‍ പ്രതിവർഷം 50,000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഈ 50,000 കോടി രൂപ ദാനമല്ല, ശാക്തീകരണമാണെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് പാർട്ടിയുടെ വിജയം ഈ രാജ്യത്തെ ഏഴ് കോടി കന്നഡക്കാരുടെ വിജയമാണ്. ഇന്ന് കോൺഗ്രസ് പാർട്ടിയും നമ്മുടെ സർക്കാരും നിലവിൽ വന്നത് അവരുടെ ശ്രമഫലമായാണ്. ഭാരത് ജോഡോ യാത്രയോടെയാണ് ഈ സംസ്ഥാനത്ത് രാഹുൽ ഗാന്ധിയുടെ പ്രചാരണം ആരംഭിച്ചത്. അദ്ദേഹത്തോടൊപ്പം ഖാർഗെയും പ്രിയങ്ക ഗാന്ധിയും ഉൾപ്പെടെയുള്ള ദേശീയ നേതാക്കളും കോൺഗ്രസ് പാർട്ടിക്കുവേണ്ടി പ്രചാരണം നടത്തിയിട്ടുണ്ട്.
“കോൺഗ്രസ് പാർട്ടിക്ക് വേണ്ടി തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്ത എഴുത്തുകാരും സംഘടനകൾക്കും ചിന്തകർക്കും സ്ത്രീകൾക്കും കർഷകർക്കും തൊഴിലാളികൾക്കും എല്ലാവർക്കും നന്ദി” അദ്ദേഹം പറഞ്ഞു.

നൽകിയ അഞ്ച് വാഗ്ദാനങ്ങൾ നടപ്പിലാക്കും. ഇതാണ് പുതിയ സർക്കാർ കന്നഡികർക്ക് നൽകുന്ന ഉറപ്പ്.
അഞ്ച് വർഷത്തിനുള്ളിൽ പ്രകടനപത്രികയിലെ എല്ലാ വാഗ്ദാനങ്ങളും നിറവേറ്റും. മുൻകാലങ്ങളിൽ ചെയ്തത് പോലെ ഞങ്ങൾ മികച്ച ഭരണം കാഴ്ച വെക്കുകയും ,വികസനം കൊണ്ട് കർണ്ണാടക കുതിക്കുകയും ചെയ്യുമെന്നും സിദ്ധരാമയ്യ പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!