2000 രൂപ നോട്ടുകള്‍ എങ്ങനെ മാറാം? പരിധി, അനുവദിച്ച സമയം,പരാതി അടക്കം നിങ്ങള്‍ക്ക് അറിയേണ്ടതെല്ലാം!
രണ്ടായിരത്തിന്റെ നോട്ടുകള്‍ വിനിമയത്തില്‍ നിന്ന് പിന്‍വലിക്കുന്നതിന്റെ വിവരങ്ങള്‍ കഴിഞ്ഞ ദിവസമാണ് ആര്‍ബിഐ അറിയിച്ചത്.
എന്നാല്‍ ഇക്കാര്യത്തില്‍ പൊതുജനങ്ങള്‍ക്കുള്ള ആശങ്കകള്‍ പരിഹരിക്കുന്നതിനായി വിശദീകരണവുമായി എത്തിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. നോട്ട് പിന്‍വലിക്കുന്നതുമായി ബന്ധപ്പെ എല്ലാ കാര്യങ്ങളും അറിയാം…
എന്തുകൊണ്ടാണ് 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നത്?
1934 ലെ ആര്‍ബിഐ നിയമം സെക്ഷന്‍ 24(1) പ്രകാരം 2016 നവംബറിലാണ് 2000 രൂപ നോട്ടുകള്‍ അവതരിപ്പിച്ചത്. അക്കാലത്തു പ്രചാരത്തിലുണ്ടായിരുന്ന എല്ലാ ₹500, ₹1000 നോട്ടുകളുടെയും നിയമപരമായ സാധുത പിന്‍വലിച്ചതിനുശേഷം സമ്ബദ്‌വ്യവസ്ഥയുടെ കറന്‍സി ആവശ്യകത വേഗത്തില്‍ നിറവേറ്റുക എന്ന ലക്ഷ്യത്തോടെയാണ് 2000 രൂപ നോട്ട് അവതരിപ്പിച്ചത്. ആ ലക്ഷ്യം നിറവേറ്റുകയും മതിയായ അളവില്‍ മറ്റ് മൂല്യങ്ങളുള്ള നോട്ടുകള്‍ ലഭ്യമാകുകയും ചെയ്തതോടെ 2018-19- ല്‍ 2000 രൂപ നോട്ടുകളുടെ അച്ചടി നിര്‍ത്തിവച്ചു.
എന്താണ് ക്ലീന്‍ നോട്ട് നയം?
പൊതുജനങ്ങള്‍ക്ക് മികച്ച നിലവാരമുള്ള നോട്ടുകളുടെ ലഭ്യത ഉറപ്പാക്കാന്‍ ആര്‍ബിഐ സ്വീകരിച്ച നയമാണിത്.
2000 രൂപ നോട്ടുകള്‍ തുടര്‍ന്നും ഉപയോഗിക്കാനാകുമോ?
തീര്‍ച്ചയായും. 2000 രൂപ നോട്ട് തുടര്‍ന്നും ഉപയോഗിക്കാനാകും.
സാധാരണ ഇടപാടുകള്‍ക്ക് ₹2000 നോട്ടുകള്‍ ഉപയോഗിക്കാനാകുമോ?
തീര്‍ച്ചയായും. പൊതുജനങ്ങള്‍ക്ക് അവരുടെ ഇടപാടുകള്‍ക്കായി 2000 രൂപയുടെ നോട്ടുകള്‍ തുടര്‍ന്നും ഉപയോഗിക്കാനും പണമായി സ്വീകരിക്കാനും കഴിയും. എന്നിരുന്നാലും, 2023 സെപ്റ്റംബര്‍ 30 -നോ അതിനുമുമ്ബോ ഈ നോട്ടുകള്‍ നിക്ഷേപിക്കാനും/കൈമാറ്റം ചെയ്യാനും താല്‍പ്പര്യപ്പെടുന്നു.പൊതുജനങ്ങള്‍ കൈവശം വച്ചിരിക്കുന്ന 2000 രൂപ നോട്ടുകള്‍ എന്തുചെയ്യണം?
പൊതുജനങ്ങള്‍ക്ക് തങ്ങളുടെ പക്കലുള്ള 2000 രൂപയുടെ നോട്ടുകള്‍ നിക്ഷേപിക്കുന്നതിനും/അല്ലെങ്കില്‍ മാറ്റുന്നതിനും വേണ്ടി ബാങ്ക് ശാഖകളെ സമീപിക്കാം. അക്കൗണ്ടുകളില്‍ നിക്ഷേപിക്കുന്നതിനും 2000 രൂപയുടെ നോട്ടുകള്‍ മാറ്റിവാങ്ങുന്നതിനുമുള്ള സൗകര്യം 2023 സെപ്റ്റംബര്‍ 30 വരെ എല്ലാ ബാങ്കുകളിലും ലഭ്യമാകും. 2023 സെപ്റ്റംബര്‍ 30 വരെ ഇഷ്യൂ ഡിപ്പാര്‍ട്ട്‌മെന്റുകളുള്ള ആര്‍ബിഐയുടെ 19 റീജണല്‍ ഓഫീസുകളിലും (ആര്‍ഒ)1 നോട്ടുകള്‍ മാറാനുള്ള സൗകര്യം ലഭ്യമാണ്.
2000 രൂപ നോട്ടുകള്‍ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്നതിന് പരിധിയുണ്ടോ?
നിലവിലുള്ള ‘നിങ്ങളുടെ ഉപഭോക്താവിനെ അറിയാം’ (കെവൈസി) മാനദണ്ഡങ്ങളും ബാധകമായ മറ്റ് നിയമപരമായ/നിര്‍വഹണ ആവശ്യകതകളും പാലിക്കുന്നതിന് വിധേയമായി നിയന്ത്രണങ്ങളില്ലാതെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കാവുന്നതാണ്.2000 രൂപ നോട്ടുകളില്‍ ഭൂരിഭാഗവും 2017 മാര്‍ച്ചിനു മുമ്ബു പുറത്തിറക്കിയതാണ്. അവ കണക്കാക്കപ്പെട്ട 4-5 വര്‍ഷം എന്ന കാലപരിധിയുടെ അവസാനത്തിലാണ്. ഈ വിഭാഗത്തിലുള്ള നോട്ടുകള്‍ ഇടപാടുകള്‍ക്ക് സാധാരണയായി ഉപയോഗിക്കുന്നില്ലെന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ, മറ്റ് മൂല്യങ്ങളിലുള്ള നോട്ടുകളുടെ ശേഖരം പൊതുജനങ്ങളുടെ കറന്‍സി ആവശ്യകത നിറവേറ്റാന്‍ പര്യാപ്തമാണ്. മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ കണക്കിലെടുത്ത്, റിസര്‍വ് ബാങ്കിന്റെ “ക്ലീന്‍ നോട്ട് നയം” അനുസരിച്ച്, പ്രചാരത്തില്‍ നിന്ന് 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചു.ബാങ്കിന്റെ ശാഖകളില്‍ നിന്ന് 2000 രൂപ നോട്ടുകള്‍ മാറ്റാന്‍ ബാങ്കിന്റെ ഉപഭോക്താവ് ആയിരിക്കേണ്ടത് ആവശ്യമാണോ?
അല്ല. അക്കൗണ്ട് ഇല്ലാത്ത ഒരാള്‍ക്ക് ഏത് ബാങ്ക് ശാഖയിലും ഒരേ സമയം ₹20,000 എന്ന പരിധി വരെ ₹2000 നോട്ടുകള്‍ മാറ്റാം.
വ്യവസായത്തിനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഒരാള്‍ക്ക് ₹20,000-ല്‍ കൂടുതല്‍ പണം ആവശ്യമുണ്ടെങ്കില്‍ എന്തുചെയ്യണം?
നിയന്ത്രണങ്ങളില്ലാതെ അക്കൗണ്ടുകളില്‍ നിക്ഷേപം നടത്താം. 2000 രൂപ നോട്ടുകള്‍ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കാനും അതിനുശേഷം ഈ നിക്ഷേപങ്ങളില്‍ നിന്ന് പണം പിന്‍വലിക്കാനും കഴിയും.നോട്ടുകള്‍ മാറ്റിയെടുക്കുന്നതിന് എന്തെങ്കിലും ഫീസ് അടയ്ക്കേണ്ടതുണ്ടോ?
വേണ്ട. സൗജന്യമായി നോട്ടുകള്‍ മാറ്റിയെടുക്കാം.
മുതിര്‍ന്ന പൗരന്മാര്‍, ഭിന്നശേഷിക്കാര്‍ തുടങ്ങിയവര്‍ക്കായി കൈമാറ്റത്തിനും നിക്ഷേപത്തിനും പ്രത്യേക ക്രമീകരണങ്ങള്‍ ഉണ്ടാകുമോ?
2000 രൂപയുടെ നോട്ടുകള്‍ മാറ്റാനും നിക്ഷേപിക്കാനും ആഗ്രഹിക്കുന്ന മുതിര്‍ന്ന പൗരന്മാര്‍, ഭിന്നശേഷിക്കാര്‍ തുടങ്ങിയവര്‍ക്കുള്ള അസൗകര്യം കുറയ്ക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ നടത്താന്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.കൈമാറ്റം ചെയ്യാവുന്ന 2000 രൂപ നോട്ടുകളുടെ ആകെത്തുകയ്ക്ക് പരിധിയുണ്ടോ?
പൊതുജനങ്ങള്‍ക്ക് ഒരുസമയം 20,000 രൂപവരെ 2000 രൂപ നോട്ടുകള്‍ കൈമാറ്റം ചെയ്യാം.
ബിസിനസ് കറസ്‌പോണ്ടന്റുമാര്‍ (ബിസി) വഴി ₹2000 നോട്ടുകള്‍ കൈമാറാന്‍ കഴിയുമോ?
തീര്‍ച്ചയായും. ഒരു അക്കൗണ്ട് ഉടമയ്ക്ക് പ്രതിദിനം ₹4000 എന്ന പരിധി വരെ ബിസികള്‍ മുഖേന ₹2000 നോട്ടുകള്‍ മാറ്റാവുന്നതാണ്.
ഏത് തീയതി മുതല്‍നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള സൗകര്യം ലഭ്യമാകും?
തയ്യാറെടുപ്പ് ക്രമീകരണങ്ങള്‍ നടത്താന്‍ ബാങ്കുകള്‍ക്ക് സമയം നല്‍കുന്നതിനുവേണ്ടി, കൈമാറ്റം ചെയ്യുന്നതിനായി 2023 മെയ് 23 മുതല്‍ ആര്‍ബിഐയുടെ ബാങ്ക് ശാഖകളെയോ ആര്‍ഒകളെയോ സമീപിക്കാന്‍ പൊതുജനങ്ങളോട് അഭ്യര്‍ഥിക്കുന്നു.ഒരാള്‍ക്ക് 2000 രൂപയുടെ ബാങ്ക് നോട്ട് ഉടനടി നിക്ഷേപിക്കാനോ മാറ്റാനോ കഴിയുന്നില്ലെങ്കില്‍ എന്ത് സംഭവിക്കും?
മുഴുവന്‍ പ്രക്രിയയും സുഗമവും പൊതുജനങ്ങള്‍ക്ക് സൗകര്യപ്രദവുമാക്കുന്നതിന്, 2000 രൂപയുടെ ബാങ്ക് നോട്ടുകള്‍ നിക്ഷേപിക്കുന്നതിനും/കൈമാറ്റം ചെയ്യുന്നതിനും നാലുമാസത്തിലധികം സമയം നല്‍കിയിട്ടുണ്ട്. അതിനാല്‍, പൊതുജനങ്ങള്‍, അനുവദിച്ച സമയത്തിനുള്ളില്‍ അവരുടെ സൗകര്യത്തിനനുസരിച്ച് ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് താല്‍പ്പര്യപ്പെടുന്നു.2000 രൂപയുടെ നോട്ട് മാറ്റാനോ നിക്ഷേപം സ്വീകരിക്കാനോ ഒരു ബാങ്ക് വിസമ്മതിച്ചാല്‍ എന്ത് സംഭവിക്കും?
സേവനത്തിന്റെ അപര്യാപ്തതയുണ്ടെങ്കില്‍ പരാതി പരിഹരിക്കുന്നതിന്, പരാതിക്കാരന്/പരാതിക്കാരനായ ഉപഭോക്താവിന് ആദ്യം ബന്ധപ്പെട്ട ബാങ്കിനെ സമീപിക്കാം. പരാതി നല്‍കി 30 ദിവസത്തിനുള്ളില്‍ ബാങ്ക് പ്രതികരിച്ചില്ലെങ്കില്‍ അല്ലെങ്കില്‍ ബാങ്ക് നല്‍കിയ പ്രതികരണത്തില്‍/പരിഹാരത്തില്‍ പരാതിക്കാരന്‍ തൃപ്തനല്ലെങ്കില്‍, പരാതിക്കാരന് ആര്‍ബിഐയുടെ (cms.rbi.org.in) പരാതി പരിഹാര സംവിധാനമുള്ള പോര്‍ട്ടലില്‍ റിസര്‍വ് ബാങ്ക് – ഇന്റഗ്രേറ്റഡ് ഓംബുഡ്സ്മാന്‍ സ്കീം (ആര്‍ബി-ഐഒഎസ്) 2021 പ്രകാരം പരാതി നല്‍കാം.