ബന്തിയോട് നാടിന്റെ സ്പന്ദനമറിഞ്ഞ ഡോക്ടർ വി.കെ മുഹമ്മദ് കുഞ്ഞി അന്തരിച്ചു
ബന്തിയോട് : നാല് പതിറ്റാണ്ട് ബന്തിയോട് നാട്ടിൽ ആതുര സേവനമനുഷ്ഠിച്ച ഏവരുടെയും സ്പന്ദനമറിഞ്ഞ ഡോക്ടർ വി.കെ മുഹമ്മദ് കുഞ്ഞി(90) അന്തരിച്ചു.
കർണ്ണാടക വിട്ള സ്വദേശിയായിരുന്ന ഡോക്ടർ 40വർഷം മുമ്പായിരുന്നു ഇവിടെ എത്തി സേവനമാരംഭിച്ചത്.
നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ട വി.കെ ഡോക്ടറെ സമീപിക്കാൻ ജില്ലയിലെ പല ഭാഗത്ത് നിന്നും രോഗികൾ എത്തിയിരുന്നു.
ബന്തിയോട് കുറേ വർഷങ്ങളായി “ആഫിയ” എന്ന പേരിൽ ക്ലിനിക്ക് സ്വന്തമായിരുന്ന vk അത്യാസന്ന നിലയിൽ എത്തുന്ന രോഗികളുടെ മരണം സ്ഥിരീകരിക്കുന്നതിൽ പ്രശസ്തനായിരുന്നു.കൂടാതെ പണത്തിന്റെ ആർത്തിയില്ലാത്ത പാവപ്പെട്ടവരുടെ ഡോക്ടറുമായിരുന്നു അദ്ദേഹം. കുറച്ച് മാസങ്ങളായി വാർദ്ധക്യ സഹജമായ അസുഗത്തെ തുടർന്ന് വീട്ടിൽ വിശ്രമിക്കുകയായിരുന്നു.
ഇന്ന് ഉച്ചയോടെ രോഗം മുർചിച്ചതിനെ തുടർന്ന് മരണപ്പെടുകയായിരുന്നു.
ഭാര്യ മുംതാസ്,മക്കൾ:ഇർഷാദ്,ഷഫീഖ്,ആഷിക്,ഡോക്ടർ.ഷഹീർ മരുമക്കൾ; തസ്ലീമ,സുഫീറ,സഹല,ഡോ.അബീറ.എന്നിവരാണ്.
ബന്തിയോട് ബദ്രിയ ജുമാഅത്ത് ഖബർസ്ഥാനിൽ മറവ് ചെയ്യും.