കൈക്കമ്പയിൽ അടിപ്പാത അനുവദിക്കണമെന്ന ആവശ്യം ശക്തം; ഇന്ന് നടന്ന പ്രതിശേധ ധർണ്ണയിൽ ജനരോശമിരമ്പി
ഉപ്പള : ദേശീയപാത66ന് കുറുകെ കൈകമ്പ ജംഗ്ഷനിൽ അടിപ്പാത അനുവദിക്കാൻ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആവശ്യം ശക്തമാകുന്നു. തീരെ പ്രസക്തമല്ലാത്ത സ്ഥലങ്ങളിൽ പോലും അടിപ്പാത അനുവദിച്ച അധികാരികൾ കൈകമ്പയെ അവഗണിച്ചതിലാണ് ജനങ്ങളിൽ അമർഷം പുകരുന്നത്.
അന്തർസംസ്ഥാന റോഡ് കൂടിച്ചേരുന്ന സ്ഥലമായതിനാൽ അടിപ്പാത അനുവദിക്കുമെന്ന വിശ്വാസത്തിൽ ആയിരുന്നു നാട്ടുകാർ. ആക്ഷൻ കമ്മിറ്റി നൽകിയ നിവേദനത്തിന് അധികാരികളിൽ നിന്ന് ലഭിച്ച നിഷേധ മറുപടിയാണ് ആക്ഷൻ കമ്മിറ്റി സമരത്തിലേക്ക് നീങ്ങാൻ തയ്യാറായത്. ഇതേ തുടർന്നുള്ള പ്രകടനവും ,ധർണ്ണാ സമരവുമാണ് കൈകമ്പയിൽ നടന്നത്.
ധർണ്ണാ സമരം ബിജെപി നേതാവ് ശ്രീ അശോക് കുമാർ ഹൊള്ള ഉദ്ഘാടനം ചെയ്തു. അശോക് ധീരജ് അധ്യക്ഷത വഹിച്ചു, ബ്ലോക്ക് വൈസ് പ്രസിഡന്റ് ഹനീഫ് പി കെ, സത്യൻ സി ഉപള , ബിജു റായ്, ഹരീഷ് കുമാർ ഷെട്ടി, റസാഖ് ചിപ്പാർ, സുൽഫി കയ്യാർ, രാഘവ ചേരാൽ, മെഹ്മൂദ് കൈകമ്പ, സലീൽ മാഷ്,അസീസ് കളായി, അഷ്‌റഫ് ബഡാജെ, അയൂബ് ഹാജിമലങ്, സാദിഖ് ചെറുഗോളി, മെഹ്മൂദ് സീഗന്റടി, റഫീഖ് ഫിർദൗസ് നഗർ,അബൂബക്കർ വടകര, നാസർ മണ്ണംകുഴി,തുടങ്ങിയവർ സംസാരിച്ചു ,സിദ്ദീഖ് കൈകമ്പ സ്വാഗതവും, റഫീഖ് മാസ്റ്റർ പൈവളികെ നന്ദിയും പറഞ്ഞു.
കൈക്കമ്പയിൽ അടിപ്പാത അനുവദിക്കണമെന്ന ആവശ്യം ശക്തം; ഇന്ന് നടന്ന പ്രതിഷേധ ധർണ്ണയിൽ ജനരോശമിരമ്പി
Read Time:2 Minute, 1 Second