0
0
Read Time:57 Second
www.haqnews.in
സൗദി അറേബ്യയില്‍ ബസ്സ് മറിഞ്ഞ് തീപിടിച്ചു 21 ഉംറ തീര്‍ത്ഥാടകര്‍ മരിച്ചു
മഹ: സൗദി അറേബ്യയിലെ മഹായിൽ ഉംറ തീർത്ഥാടകരുമായി സഞ്ചരിച്ച ബസ്സ് അപകടത്തിൽപ്പെട്ടു. നിരവധിപേർ മരിച്ചതായാണ് പ്രാഥമിക വിവരം. അപകടത്തിൽപ്പെട്ടതിൽ അധികവും ബംഗ്ലാദേശ് സ്വദേശികളാണ്.
അപകടത്തിൽപ്പെട്ട ബസ്സിന് തീപിടിച്ചെന്നും റിപ്പോർട്ടുണ്ട് 21 പേർ മരിച്ചതായാണ് അനൗദ്യോഗിക റിപ്പോർട്ട്. അപകടത്തിൽപ്പെട്ട 18 പേരെ അബഹ അസീർ ആശുപത്രി, ജർമൻ ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
അപകടത്തിൽപ്പെട്ടവരിൽ ഇന്ത്യക്കാരില്ലെന്നാണ് പ്രാഥമിക വിവരം.