‘കെസെഫ്’ സ്കോലാസ്റ്റിക് അവാർഡിന് അപേക്ഷ ക്ഷണിച്ചു
ദുബായ്: യു എ ഇ കാസറഗോഡ്കാരുടെ കൂട്ടയ്മയായ കെസെഫിന്റെ അംഗങ്ങളുടെ മക്കൾക്കു നൽകിവരാറുള്ള വിദ്യാഭ്യാസ സ്കോലാസ്റ്റിക് അവാർഡ് നുള്ള അപേക്ഷ ക്ഷണിച്ചു.
21-22 അദ്ധ്യായന വർഷത്തിലെ എസ് എസ് എൽ സി (kerala, CBSC , ICSC ), പ്ലസ് 2 (kerala, CBSC , ICSC ) പരീക്ഷയിൽ 80% ഉം അതിനു മുകളിലും മാർക്ക് വാങ്ങിയ കുട്ടികൾക്കുമാണ് അപേക്ഷിക്കാവുന്നത് .
kesefuae09@gmail.com എന്ന ഇമെയിലിലേക്കാണ് അയക്കേണ്ടത് .
വിദ്യാർത്ഥിയുടെ മാർക്ക് ലിസ്റ്റ്(സ്വയം സാകഷ്യയപ്പെടുത്തിയത് ) ഒരു ഫോട്ടോയും രക്ഷിതാവിന്റെ പേരും Kesef ID നമ്പറും ബന്ധപ്പെടാനുള്ള മൊബൈൽ നമ്പറും അപേക്ഷയോടൊപ്പം അയക്കണമെന്നും
അപേക്ഷകൾ അയക്കാനുള്ള അവസാന തീയതി 2023 ഏപ്രിൽ 15ആയിരിക്കുമെന്നും കെസെഫ് ചെയർമാൻ നിസാർ തളങ്കര, ജനറൽ സെക്രട്ടറി മുരളി നമ്പ്യാർ,ട്രഷറർ എം.സി ഹനീഫ എന്നിവർ വാർത്താകുറിപ്പിൽ അറിയിച്ചു.