Read Time:1 Minute, 18 Second
മുസ്ലിംലീഗ് പ്ലാറ്റിനം ജൂബിലിയിൽ പങ്കെടുക്കുന്ന ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധിയായി ഉപ്പളയിലെ മസീഹാ ബാനു
ഉപ്പള: മുസ്ലിംലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളനത്തിൽ പങ്കെടുക്കാൻ കാസറഗോഡ് ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധിയായി ഉപ്പള മണിമുണ്ടയിലെ മസീഹാ ബാനു ചെന്നൈയിലെത്തി
ഉപ്പള മണിമുണ്ട ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അഞ്ചാം ക്ലാസുകാരിയാണ്. പിതാവും ജി.എച്.എ.എസ്.എസ് പൈവളികെ നഗറിലെ ഉറുദു അധ്യാപകനുമായ അസീം മണിമുണ്ടയ്ക്കൊപ്പമാണ് ചൈന്നൈലെത്തിയത്.
സമ്മേളന നഗരിയിൽ നടക്കുന്ന ഉറുദു പ്രസംഗം കേൾക്കാനുള്ള ആഗ്രഹമാണ് കൊച്ചു മസീഹയെ സമ്മേളനത്തിച്ചത്. കലോത്സവ വേദികളിൽ ഉറുദു പ്രസംഗത്തിൽ പങ്കെടുക്കുന്ന ഈ വിദ്യാർത്ഥിനിക്ക് പ്രഗത്ഭരുടെ പ്രസംഗ ശൈലിയും അവരെ പരിചയപ്പെടാനുള്ള അവസരവുമാണിത്.